വരയും ചോദ്യവും അഭിജിത്ത്
കുട്ടികള്‍ക്കുള്ള പുസ്തകങ്ങളിലും,മറ്റ് വിവരശേഖരങ്ങളിലും,
നിറം മെഴുകിയിരിക്കും.
അതെന്തുകൊണ്ടാ.
മുതിര്ന്നവര്ക്കുള്ളതാണെങ ്കില്‍ പലതും നിറമില്ലാത്തതുമാണ്
കുട്ടികൾക്കു് കയ്പ്പുള്ള മരുന്നുകൊടുക്കുമ്പോൾ ഒപ്പം മേമ്പൊടിയായി പഞ്ചസാര കൊടുക്കില്ലേ? മുതിർന്നവർ മേമ്പൊടിയൊന്നുമില്ലാതെ കയ്പ്പുള്ള കഷായം കുടിക്കാറില്ലേ?
മുതിർന്നവർക്കറിയാം, കയ്പുതോന്നുമെങ്കിലും മരുന്നു് ശരിക്കും നന്മയുള്ളതാണെന്നു്.
അക്ഷരം പഠിച്ചുതുടങ്ങുമ്പോൾ അതിനുള്ളിൽ പതിയിരിക്കുന്ന അർത്ഥം എന്ന പോഷകത്തെക്കുറിച്ചു് കുട്ടികൾക്കറിയില്ല. അവർ അക്ഷരം എന്ന കോറിവരകൾ എങ്ങനെയെങ്കിലും കടിച്ചുചവച്ചുതിന്നുന്നു എന്നേ ഉള്ളൂ.
എന്നാൽ, വലുതാവുമ്പോൾ വരകളെയല്ല, അർത്ഥങ്ങളെയാണു നാം വായിക്കുന്നതു്.
മേമ്പൊടിയായി തിന്നുന്ന പഞ്ചസാരയ്ക്കു് മധുരമുണ്ടു്. പക്ഷേ അതിനുള്ളിൽ പോഷകങ്ങളൊന്നുമില്ല.
ചിത്രത്തിലെ നിറങ്ങൾക്കു് നല്ല മധുരമാണു്. പക്ഷേ വലുതാവുമ്പോൾ നാം തിരിച്ചറിയുന്നു, അവ കടലാസിൽ പുരട്ടിയ കൃത്രിമച്ചായം മാത്രമാണു്. പൂക്കളുടേയും പൂമ്പാറ്റകളുടേയും പോലെ ഊഞ്ഞാലാടുകയും പാറിപ്പറക്കുകയും ചെയ്യുന്ന അർത്ഥങ്ങളല്ല എന്നു്.
കുട്ടികള്‍ക്കുള്ള പുസ്തകങ്ങളിലും,മറ്റ് വിവരശേഖരങ്ങളിലും,
നിറം മെഴുകിയിരിക്കും.
അതെന്തുകൊണ്ടാ.
മുതിര്ന്നവര്ക്കുള്ളതാണെങ
കുട്ടികൾക്കു് കയ്പ്പുള്ള മരുന്നുകൊടുക്കുമ്പോൾ ഒപ്പം മേമ്പൊടിയായി പഞ്ചസാര കൊടുക്കില്ലേ? മുതിർന്നവർ മേമ്പൊടിയൊന്നുമില്ലാതെ കയ്പ്പുള്ള കഷായം കുടിക്കാറില്ലേ?
മുതിർന്നവർക്കറിയാം, കയ്പുതോന്നുമെങ്കിലും മരുന്നു് ശരിക്കും നന്മയുള്ളതാണെന്നു്.
അക്ഷരം പഠിച്ചുതുടങ്ങുമ്പോൾ അതിനുള്ളിൽ പതിയിരിക്കുന്ന അർത്ഥം എന്ന പോഷകത്തെക്കുറിച്ചു് കുട്ടികൾക്കറിയില്ല. അവർ അക്ഷരം എന്ന കോറിവരകൾ എങ്ങനെയെങ്കിലും കടിച്ചുചവച്ചുതിന്നുന്നു എന്നേ ഉള്ളൂ.
എന്നാൽ, വലുതാവുമ്പോൾ വരകളെയല്ല, അർത്ഥങ്ങളെയാണു നാം വായിക്കുന്നതു്.
മേമ്പൊടിയായി തിന്നുന്ന പഞ്ചസാരയ്ക്കു് മധുരമുണ്ടു്. പക്ഷേ അതിനുള്ളിൽ പോഷകങ്ങളൊന്നുമില്ല.
ചിത്രത്തിലെ നിറങ്ങൾക്കു് നല്ല മധുരമാണു്. പക്ഷേ വലുതാവുമ്പോൾ നാം തിരിച്ചറിയുന്നു, അവ കടലാസിൽ പുരട്ടിയ കൃത്രിമച്ചായം മാത്രമാണു്. പൂക്കളുടേയും പൂമ്പാറ്റകളുടേയും പോലെ ഊഞ്ഞാലാടുകയും പാറിപ്പറക്കുകയും ചെയ്യുന്ന അർത്ഥങ്ങളല്ല എന്നു്.
2 comments:
ഗ്രേറ്റ് ചോദ്യം
ഗ്രേറ്റ് ഉത്തരം
വര്‍ണ ചിത്രങ്ങള്‍ ഉപബോധത്തില്‍ ലേഖകള്‍ ചാര്‍ത്തും. വലുതാകുമ്പോള്‍ യുക്തി ജീവിത വ്യാപാരങ്ങളെ ഭരിക്കുമ്പോഴും, പരിസര സത്യങ്ങളോട് ഗുരുത്വപ്പെട്ടു കൊണ്ട് ജീവിതത്തെ പാളാതെ നിര്‍ത്തുവാന്‍ ആ ബാല്യത്തിലെ ഉപബോധ ചിത്രത്തിനു (Mental Paradigm) മാതമാണ് കഴിയുക.
Post a Comment