വരയും ചോദ്യവും അഭിജിത്ത്
നമ്മുടെ മെമ്മറി എത്ര GB യാണ്.?
ഉത്തരം : കടപ്പാട് സുജിത് കുമാർ
രണ്ടു വർഷങ്ങൾക്ക് മുൻപ് ദക്ഷിണ കൊറിയൻ പ്രസിഡന്റിനെ അവരുടെ പരമ്പരാഗത ശത്രുക്കളായ ഉത്തര കൊറീയൻ സർക്കാർ മുഖപത്രം "വെറും 2 എംബി തലച്ചോറുള്ളവൻ" എന്നു വിളിച്ചു.. അന്ന് പല മാധ്യമങ്ങളിലും മനുഷ്യന്റെ തലച്ചോറ് എത്ര എം ബി ആയിരിക്കും എന്നതിനെക്കുറിച്ച് അനേകം ലേഖനങ്ങളും ചർച്ചകളും വന്നിരുന്നു. അവിടെ നിന്നും ഒന്ന്:
മനുഷ്യ മസ്തിഷ്കത്തിന്റെ മെമ്മറി കപ്പാസിറ്റി 10 മുതൽ 100 ടെറാ ബൈറ്റ് (1 Terabyte=1000 Gigabyte) വരെ വ്യത്യാസപ്പെടാം . ഇതിന്റെ ഒരു ഏകദേശ കണക്ക് ഇങ്ങനെയാണ് - മനുഷ്യന്റെ തലച്ചോറിൽ ശരാശരി 100 ബില്ല്യൺ ന്യൂറോണുകൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഓരോ ന്യൂറോണും ഏകദേശം 1000 കണക്ഷനുകൾ ഉണ്ടാക്കുന്നു ഇത്തരത്തിൽ ന്യൂറോണുകൾ തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്ന സിനാപ്സ് എന്ന ഭാഗത്ത് ആണ് ഓർമ്മ സൂക്ഷിച്ചു വച്ചിരിക്കുന്നത് എന്ന് കരുതപ്പെടുന്നു ഇങ്ങനെ ഓരോ സിനാപ്സിനേയും ഒരു മെമ്മറി എലമെന്റ് ആയി കണക്കാക്കിയാൽ മൊത്തം 1000 x 100 ബില്ല്യൺ = 100 ടെറാ ബൈറ്റ് എന്ന ഒരു ഏകദേശ കണക്ക് ലഭിക്കും എന്നാണ് പറയപ്പെടുന്നത്.
ഇത് വെറും ഒരു ഊഹക്കണക്കാണ് കേട്ടോ കാരണം ഇവിടെ ഒരു സിനാപ്സിനെ ഒരു മെമ്മറി എലമെന്റ് ആയാണ് കണക്കാക്കിയിരിക്കുന്നത് - യഥാർത്ഥത്തിൽ അങ്ങിനെ ആയിരിക്കണം എന്നില്ല ഒരു സിനാപ്സിൽ തന്നെ അനേകം മെമ്മറി എലമെന്റുകൾ ഉണ്ടാകാം- കൂടാതെ ഒരു മെമ്മറി എലമെന്റിനായി അനേകായിരം സിനാപ്സുകളിലെ ഡാറ്റയും ചിലപ്പോൾ വേണ്ടി വന്നേക്കാം. മാത്രവുമല്ല ഓരോരുത്തരുടേയും മസ്തിഷ്കത്തിലുള്ള ന്യൂറോണുകളുടെ എണ്ണത്തിലും സാന്ദ്രതയിലും എല്ലാം കാര്യമായ വ്യത്യാസങ്ങളും ഉണ്ട് . അതുകൊണ്ടൂ തന്നെയാണ് 10 മുതൽ 100 വരെ ടെറാബൈറ്റ് എന്ന വലിയൊരു റേഞ്ച് ഉണ്ടായത്.
ഇതല്ലാതെയും തിയറികൾ കണ്ടേക്കാം..

1 comment:
സൂപ്പര്‍ കമ്പ്യൂട്ടര്‍
Post a Comment