Friday, December 01, 2006

കടങ്കഥകള്‍(ഉത്തരങ്ങള്‍)

1.വെറ്റില മുറുക്കുക
2.മൂക്ക്
3.പപ്പടം
4.വാഴയും കുലയും
5.ക്യാമറ
6.കവുങ്ങ്
7.അടയ്ക്ക
8.കുമ്പളങ്ങ
9.കുട
10.ഘടികാര സൂചികള്‍
11.വെള്ളരിക്ക(അപ്പു ഉണ്ടാക്കിയ കടങ്കഥയാണത്രേ ഇത്.)
12.കയ്പ്പയ്ക്ക
13.തേങ്ങ.
14.വാളന്‍ പുളി
15.ചക്ക
16.താക്കോല്‍
17.മഞ്ഞള്‍
18.വിളക്ക്
19.പുളിമരം
20.കട്ടില്‍
21.കിണ്ടി
22.കോഴിമുട്ട,കണ്ണ്
23.കുന്നിക്കുരു
24.തേങ്ങ
25.ആകാശത്ത് നക്ഷത്രങ്ങള്‍
26.മത്തങ്ങ.
27.പഴം
28.കിണര്‍
29.കണ്‍പീലികള്‍
30.തീപ്പെട്ടിയില്‍ ഉരച്ച് തീപ്പെട്ടിക്കൊള്ളി കത്തിക്കുക
(ചോദ്യങ്ങള്‍ ഇവിടെ)

Wednesday, November 29, 2006

കടങ്കഥകള്‍

1.അകത്തേക്കു പോവുമ്പോള്‍ പച്ച ,പുറത്തേക്കു വരുമ്പോള്‍ ചുവപ്പ് .
2.അകത്തു രോമം പുറത്തിറച്ചി.
3.ഞെട്ടില്ലാ വട്ടയില.
4.അമ്മ കല്ലിലും മുള്ളിലും മകള്‍ കല്യാണ പന്തലില്‍ .
5.ഒരു കണ്ണുകൊണ്ട് നോക്കിക്കാണും കണ്ടതൊക്കെ ഉള്ളിലാക്കും .
6.ഒരമ്മയ്ക്ക് തോളോളം വള.
7.ഒരമ്മ പെറ്റ മക്കളൊക്കെ തൊപ്പിക്കാര് .
8.ചാരം പൂശിയവന്‍ ചന്തയ്ക്കു പോയി.
9.ഒറ്റക്കാലന്‍ ചന്തയ്ക്കു പോയി .
10.വലിയകാല് വേഗം വേഗം ചെറിയകാല് മെല്ലെ മെല്ലെ .
11.പുള്ളി പൂശിയവന്‍ ചന്തയ്ക്കുപോയി.
12.മുതുകത്തുമുള്ളനും ചന്തയ്ക്കു പോയി .
13.മുക്കണ്ണന്‍ ചന്തയ്ക്കൂപോയി .
14.വാളാവളഞ്ചനും ചന്തയ്ക്കു പോയി .
15.മുള്ളുണ്ട് മുരിക്കല്ല, പാലുണ്ട് പശുവല്ല.
16.കിക്കിലുക്കും കിലുകിലുക്കും ഉത്തരത്തില്‍ ചത്തിരിക്കും .
17.മണ്ണിന്നടിയില്‍ പൊന്നമ്മ .
18.കൊക്കിരിക്കെ കുളം വറ്റിവറ്റി .
19.ആനയെകെട്ടാന്‍ മരമുണ്ട് ജീരകം പൊതിയാന്‍ ഇലയില്ല.
20.ഒരാളെ ഏറ്റാന്‍ നാലാള് .
21.എല്ലാകാളയ്ക്കും മണ്ടയ്ക്ക് കൊമ്പ്,വെള്ളക്കാളയ്ക്ക് പള്ളയ്ക്ക് കൊമ്പ് .
22.ഒരു പാത്രത്തില്‍ രണ്ടെണ്ണ .
23.കാക്കറുപ്പും മുക്കാല്‍ ചുവപ്പും .
24.കാടു വെട്ടി പാറകണ്ടു,പാറ വെട്ടി വെള്ളി കണ്ടു,വെള്ളി വെട്ടി വെള്ളം കണ്ടു.
25.ആന കേറാമല ആളുകേറാമല ആയിരം കാന്താരി പൂത്തിറങ്ങി.
26.കാള കിടക്കും കയറോടും.
27.കുപ്പായമൂരി കിണറ്റില്‍ ചാടി
28.മുറ്റത്തെചെപ്പിനടപ്പില്ല .
29.അക്കരെ നില്‍ക്കും തുഞ്ചാണി ഇക്കരെ നില്‍ക്കും തുഞ്ചാണി കൂട്ടിമുട്ടും തുഞ്ചാണി .
30.അമ്മയെ കുത്തി മകന്‍ ചത്തു.
(ഉത്തരങ്ങള്‍ ഇവിടെ)

Sunday, October 29, 2006

ശാസ്ത്ര പ്രശ്നോത്തരി

ചോദ്യങ്ങള്‍

1.ഹിമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം ?
2.മൂത്രത്തിലൂടെ വിസര്‍ജ്ജിക്കപ്പെടുന്ന വിറ്റാമിന്‍ ?
3.ഓസോണ്‍ ദിനം എന്ന്?
4. സസ്യത്തിന്റെയും ജന്തുവിന്റെയും ഗുണങ്ങളുള്ള ജീവി ഏത്?
5. ചിക്കുന്‍ഗുനിയ പരത്തുന്ന കൊതുകുകള്‍ ?
6. നെല്ലിന്റെ ശാ‍സ്ത്രനാമം എന്ത്?
7.മണ്ണിരയുടെ ശ്വസനാവയവം ?
8.ദൂരം അളക്കുന്നതിനുള്ള ഏറ്റവും വലിയ യൂണിറ്റ് ?
9. സൂര്യന്‍ കിഴക്കുദിച്ച് പടിഞ്ഞാറോട്ട് സഞ്ചരിക്കുന്നതായി തോന്നുന്നു. കാരണമെന്ത്?
10. ദ്രാവകാവസ്ഥയിലുള്ള ഒരു ലോഹം ?
11.ഏതാണ് കണ്ണീര്‍ വാതകം?
12.അക്വാറീജിയ എന്നാലെന്ത്?
13. വെള്ളത്തിലിട്ടാല്‍ കത്തുന്ന ലോഹം?
14.ഡി. എന്‍ . എ.യുടെ പൂര്‍ണരൂപം ?
15. ആള്‍ട്ടിമീറ്റര്‍ എന്തിന് ഉപയോഗിക്കുന്നു?
16.വൈദ്യുതി കടത്തിവിടുന്ന ഒരു അലോഹം ?
17.ചൂടാക്കുമ്പോള്‍ ഖരാവസ്ഥയില്‍ നിന്ന് നേരിട്ട് വാതകാവസ്ഥയിലേക്ക് മാറുന്ന വസ്തു ?
18.ഡൈനാമോ കണ്ടുപിടിച്ചത് ആര്‍?
19. നാരങ്ങയില്‍ അടങ്ങിയ ആസിഡ് ഏത്?
20. ഏറ്റവും കൂടുതല്‍ ഓക്സിജന്‍ പുറത്തുവിടുന്ന മരം ഏത് ?
21. കുഞ്ഞുങ്ങളെ പ്രസവിക്കുന്ന പാമ്പ് ?
22. മനുഷ്യ ശരീരത്തിലെ ഏറ്റവും ഉറപ്പുള്ള അവയവം ?
23. ഓര്‍ണിത്തോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്?
24. ഉപ്പിന്റെ രാസനാമം ?
25. നില്‍ക്കാന്‍ ഒരിടവും ഒരു പാരക്കോലും തന്നാല്‍ ഞാന്‍ ഈ ഭൂമിയെപ്പോലും ഇളക്കാം എന്നു പറഞ്ഞ ശാസ്ത്രജ്ഞ്ന്‍ ?

ഉത്തരങ്ങള്‍

1.ഇരുമ്പ്.
2.വിറ്റമിന്‍ -സി.
3.സെപ്റ്റെംബര്‍ -16.
4. യുഗ്ലിന.
5. ഈഡിസ് ഈജിപ്തിയ.
6. ഒറൈസ സറ്റൈവ.
7.ത്വക്ക്.
8. പ്രകാശവര്‍ഷം.
9. ഭൂമി പടിഞ്ഞാറു നിന്ന് കിഴക്കോട്ട് സഞ്ചരിക്കുന്നത് കൊണ്ട്.
10. രസം.
11. ബെന്‍സീന്‍ ക്ലോറൈഡ്.
12.സ്വര്‍ണം ലയിപ്പിക്കാന്‍ കഴിയുന്ന ദ്രാവകം(ഹൈഡ്രോക്ലോറിക്കാസിഡ്+നൈട്രിക്കാസിഡ്)
13.സോഡിയം.
14.ഡി ഓക്സി റൈബൊന്യൂക്ലിക്കാസിഡ്.
15.ഉയരം അളക്കാന്‍ .
16.ഗ്രാഫൈറ്റ്.
17.കര്‍പ്പൂരം.
18.ഫാരഡെ.
19. സിട്രിക് ആസിഡ്.
20. ആല്‍മരം.
21. അണലി.
22. പല്ല്.
23. പക്ഷികളെക്കുറിച്ച്.
24. സോഡിയം ക്ലോറൈഡ്.
25. ആര്‍ക്കിമിഡീസ്.