ഈ മാസം 22ന് സൂര്യഗ്രഹണമാണെന്ന് അറിയാമല്ലോ.നിങ്ങളുടെ പ്രദേശത്ത് എപ്പോഴാണ് സൂര്യഗ്രഹണം അനുഭവപ്പെടുക എന്ന് അറിയാമോ?അതിന് ഇവിടെ ഒരു സൂത്രമുണ്ട്.ഇവിടെ പോയി നിങ്ങള്‍ സൂര്യഗ്രഹണം കാണാന്‍ ഉദ്ദേശിക്കുന്ന സ്ഥലം തെരഞ്ഞെടുത്ത് കൊടുക്കണം.ഞാന്‍ പട്ടാമ്പി തെരഞ്ഞെടുത്തു കൊടുത്തിരിക്കുന്നു.അതിനു ശേഷം
'click here to run a simulation of the eclipse.' എന്നൊരു ഭാഗം കണ്ടോ? അതില്‍ here എന്ന ഭാഗത്ത് ക്ലിക്കണം.ഇപ്പോള്‍ തുറക്കുന്ന ജാലകത്തില്‍ മുകളില്‍ സ്കെയിലു പോലെ ഒരു സംഗതി കാണാം .അതിന്റെ ഒരറ്റത്ത് രണ്ടു ബട്ടനും കാണാം.അതൊന്ന് പിടിച്ചു വലിച്ചു നോക്കൂ.ജൂലൈ 22 ന് എത്ര മണിക്കാണ് നിങ്ങള്‍ താമസിക്കുന്ന ഭാഗത്ത് സൂര്യഗ്രഹണം ഉണ്ടാവുന്നതെന്നും ഗ്രഹണം എങ്ങനെയായിരിക്കുമെന്നും കാണാം.
റീഡറില്‍ ഇതു ഷെയര്‍ ചെയ്ത് എന്റെ ശ്രദ്ധയില്‍ പെടുത്തിയ സിബുവിന് നന്ദി
Subscribe to:
Posts (Atom)