വരയും ചോദ്യവും അഭിജിത്ത്
ഒരിടം കാണുമ്പോള് മറ്റെപ്പോഴെങ്കിലും ആ സ്ഥലം കണ്ടിട്ടുണ്ടെന്ന് തോന്നുന്നതെന്തുകൊണ്ട്.
ഈ ചോദ്യത്തിന് നമുക്ക് പല മറുപടികൾ ലഭിച്ചിട്ടുണ്ട് , അത് പോസ്റ്റ് ചെയ്യുന്നു , തുടർന്ന് ഉള്ള മറുപടികൾക്ക് കമന്റ് ബോക്സ് ഉപയോഗിക്കുക
Manoj Karingamadathil ഒരു ലിങ്ക് തന്നിട്ടുണ്ട് , From WikiPedia
ഉത്തരം : കടപ്പാട് : Polly Kalamassery
രാവിലെ പല്ല് തേക്കാൻ നോക്കുമ്പോൾ പേസ്റ്റ് തീർന്നിരിക്കുന്നു .അടുക്കളയിലോ സ്റ്റോർ മുറിയിലോ ഇരിക്കുന്ന പേസ്റ്റ് എടുക്കാം എന്ന് കരുതി ധൃതിയിൽ ചെന്ന് കയറിയത് കുളിമുറിയിൽ ആയിപ്പോയി .പെട്ടെന്നു തന്നെ തെറ്റു മനസ്സിലായി ...അതവിടെ നില്ക്കട്ടെ. ഓർമ്മക്കുറ വാണ് / ശ്രദ്ധയില്ലാഞ്ഞിട്ടാണ് എന്നെല്ലാം പറയാം . പക്ഷേ ചോദ്യം അതല്ല. സ്ഥലം തെറ്റിപ്പോയി എന്ന് ആരാണു നിങ്ങളോടു പറഞ്ഞത് ? ആ ആൾക്ക് കുളിമുറി ,സ്റ്റോർ മുറി എന്നിവയുടെ ചിത്രം നല്ല ഓർമ ഉണ്ടായിട്ടല്ലേ അതിനു കഴിഞ്ഞത് . ഇത് പോലെ അസംഖ്യം ചിത്രങ്ങളാണ് തലച്ചോർ സൂക്ഷിച്ചു വച്ചിരിക്കുന്നത് . നമുക്ക് വഴികൾ തെറ്റി പോകാതിരിക്കാനും ഇതൊക്കെ തന്നെ കാരണം .ഇവിടെ നിന്ന് പുറകോട്ടു ചിന്തിച്ചാൽ "ഈ സ്ഥലം മുൻപ് കണ്ടിട്ടുള്ളത് പോലെ" എന്ന വ്യാജ തോന്നൽ ഉണ്ടാകുന്നതിന്റെ കാരണവും ഒരു പക്ഷേ പിടി കിട്ടും. അത് ദെജാവൂ എന്നെല്ലാം പറയുന്ന സങ്കീർണമായ ഒരു പ്രതിഭാസം ആണ് .ചിലപ്പോൾ ഒരാൾ ഒരിക്കലും കണ്ടിട്ടില്ലാത്ത- ഒരു സാമ്യവും ഇല്ലാത്ത- സ്ഥലത്ത് ചെന്ന് പെട്ടാലും ഈ തോന്നൽ ഉണ്ടായെന്നു വരാം .ശാസ്ത്രീയമായ അവസാനത്തെ വ്യാഖ്യാനം ഇനിയും വന്നിട്ടില്ല എന്ന് പറയാം.
ഉത്തരം : കടപ്പാട് വിശ്വപ്രഭ (Viswa Prabha )
ആദ്യം ഈ ബ്ലോഗ് പോസ്റ്റു മുഴുവൻ നന്നായി വായിച്ചു മനസ്സിലാക്കൂ.
Suraj Rajan പരമാവധി ലളിതമായി എഴുതിയിരിക്കുന്ന ആ ലേഖനത്തിൽനിന്നു് മിക്കവാറും വിവരങ്ങളൊക്കെ അറിയാം.
http://medicineatboolokam.blogspot.in/2008/08/blog-post.html
1 comment:
നല്ല ഉത്തരം
Post a Comment