Monday, September 15, 2014

അഭിയും വിശ്വവും - Food for thought #2

അഭിയുടെ ഒരു ഫേസ്ബുക്ക്‌ അപ്ഡേറ്റ് ഇവിടെ പകർത്തുന്നു , ചർച്ചകൾ ഉണ്ടെങ്കില്  Comment Box ഉപയോഗിക്കാം

പുതിയ വീട് അടുത്ത് ഉയര്‍ന്നു വരികയാണ്.
ഇവിടെയിരുന്നാണ് പഠിത്തവും.
അപ്പോഴാണ് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നായകുട്ടി,കോണിപടി കേറി മുകളിലേക്ക് കയറി വന്നത്.
വീടിന്റെ ഒരു ഭാഗത്ത് കൈവരി കെട്ടിയിരുന്നില്ല(മതില്‍).
നായകുട്ടി അവിടേക്കൊന്ന് എത്തി നോക്കി,.   എന്നിട്ട് പിന്നിലോട്ടോടി.
ആഴം,ഉയരം,തുടങ്ങി ഗണിത ശാസ്തര സമീക്ഷകള്‍ നായക്കുട്ടിയറിഞ്ഞതെങ്ങനെ..
ഇതൊക്കെ തിരിച്ചറിയാനുള്ള അറിവ് നായകുട്ടിക്കുണ്ടോ.
അപ്പോള്‍ എന്താണ് അറിവ്.  മനുഷ്യരും മൃഗങ്ങളും തമ്മില്‍ എന്താണ് വെത്യാസം.?





2 comments:

Polly said...

ഇത്തിരി ബുദ്ധി കൂടുതൽ ഉള്ളതു കൊണ്ട് കൂടുതൽ ഉപകരണങ്ങൾ ഉപയോഗിക്കാനും ഭക്ഷണം പാകം ചെയ്തു കഴിക്കാനുമൊക്കെ അറിയാമെങ്കിലും മനുഷ്യനും ഒരു മൃഗം തന്നയല്ലേ അഭീ. മൃഗങ്ങൾക്ക് താന്താങ്ങളുടെ ജീവിതത്തിന്റെ പരിധിയിൽ വരുന്ന ഉയരവും നീളവും ഒക്കെ മനസ്സിലാക്കാൻ കഴിവുള്ളത് കൊണ്ട് ആണ് അവയ്ക്ക് ചാടുകയും ഓടുകയും ചെയ്യാൻ പറ്റുന്നതും അപകടത്തിൽ നിന്നും ഒഴിയാൻ സാധിക്കുന്നതും. സ്കെയിൽ വച്ചു അളക്കാൻ അറിവില്ല എന്ന് മാത്രം. നൈസര്ഗ്ഗികമായ പല കഴിവുകളും മനുഷ്യനെക്കാൾ കൂടുതൽ മറ്റു മൃഗങ്ങൾക്കുണ്ട് . നവജാതരായ പല്ലി,പൂച്ച, തുടങ്ങി പല ജീവികളെയും ഒപ്പം മനുഷ്യശിശുവിനെയും വെള്ളത്തിൽ ഇട്ടാൽ, മനുഷ്യശിശുവിന്റെ കാര്യം കട്ടപ്പൊഹ! മറ്റുള്ളവ നീന്തി കയറും !
'നായ്ക്കുട്ടി' യുടെ കാര്യം പറഞ്ഞതു കൊണ്ട് ഒന്നു കൂടി പറയാം .എല്ലാ 'കുട്ടികൾക്കും' ജീനുകളിലൂടെ എല്ലാ കഴിവുകളും(ability, not knowledge) പകര്ന്നു കിട്ടുന്നുണ്ട് . എങ്കിലും ജനിക്കുമ്പോൾ(മുട്ട വിരിയുമ്പോൾ) അമ്മ അച്ഛൻ എന്നിവരുടെ പൂര്ണ ആകാര സാദൃശ്യം ഉള്ള ജീവികൾക്ക് (ഉദാ: പാമ്പ്‌ ,മുതല തുടങ്ങിയവ ) പരസഹായം ഇല്ലാതെ ജീവിക്കാൻ പറ്റും. എന്നാൽ ഓമനത്വത്തോടു കൂടി (cuteness ) ജനിക്കുന്നവയ്ക്ക്(കിളികൾ ,മത്സ്യം, മനുഷ്യൻ) മാതാപിതാക്കളുടെ പരിചരണം ശിക്ഷണം(തദ്വാരാ അറിവും)എന്നിവ ആവശ്യമാണ്‌.കളികളിലൂടെ അറിവ് അവർ തേച്ചു മിനുക്കുകയും ചെയ്യുന്നു. കണ്ണു തുറന്നും അടഞ്ഞും ജനിക്കുന്ന സസ്തനികൾ ആയ ജീവികളിൽ അടഞ്ഞ കണ്ണുകളുമായി ജനിക്കുന്നവയ്ക്ക് (നായ,പൂച്ച,) പരിചരണം കൂടിയേ തീരൂ. ആട് പശു തുടങ്ങിയവയുടെ കുട്ടികൾ ജനിച്ചയുടനെ പാലുകുടിക്കാനും നടക്കാനും തുടങ്ങുന്നു,പരസഹായം കൂടാതെ .....തമാശയ്ക്ക് പറഞ്ഞാൽ ചിരിക്കാനുള്ള കഴിവാണ് ,അതൊന്നു മാത്രമാണ് മനുഷ്യനുള്ള പ്രത്യേകത.

ajith said...

അത്ഭുതപ്പെടുത്തുന്ന കാര്യമാണ് ജീവജാലങ്ങളുടെ കഴിവുകളും സാമര്‍ത്ഥ്യവും അപകടങ്ങളില്‍ നിന്ന് രക്ഷ നേടാനുള്ള പ്രാവീണ്യവും.