കുറേ കണ്ണുകള്‍ നാളേക്ക് തലയുയര്‍ത്തുകയാണ്.ചിലത് ഇന്നിലേക്കും.ഇന്നലകളിലേക്കും.ഞാനൊന്ന് നാളേക്ക് തലയുയര്‍ത്തിനോക്കുകയാണ്.
അവിടം മനോഹരമായ ജനാലകള്‍ തീര്‍ക്കുന്നത് ചില വായനകളാവാം,കാണലുകളുമാവാം.എന്നെ അങ്ങോട്ടെത്തിച്ചത് ഒരു വായനയാണ്.ഒരു ഓണ്‍ലൈന്‍ മാസിക.
റോബോട്ടുകള്‍ പറന്നു പറന്ന് അല്ലെങ്കില്‍ ഇഴഞ്ഞ് വന്നുകൊണ്ടിരിക്കുകയാണ്..റോബോട്ടുകളുടെ ലോകം.അവര്‍ കൂടുതല്‍ സമര്‍ഥരാവുകയാണ്.
പലവിധത്തില്‍ ചിന്തിച്ചാല്‍ നമ്മള്‍ തന്നെ അത്.
റോബോട്ടുകളുടെ കടന്ന് വരവ് സാമൂഹികമായും മാനസികമായും തികച്ചും വെത്യസ്ഥമായ ഒരു കാഴ്ചപ്പാട് കൊണ്ടുവരുന്നു.
ഭരണകൂടം അവയെ നമുക്കെതിരെ ഉപയോഗിക്കുന്ന രീതി നമുക്കെതിരായി തന്നെയായിരിക്കും.ഒരുവായ നാഅനുഭവം ഇതാണ്.ഒരിടത്ത് ഒരു ഫാക്ടറിയില്‍ തൊഴിലാളി സമരം നടന്നു.അവിടത്തെ എല്ലാ ജോലിക്കാരും പ്രക്ഷോപത്തിലാണ്.അപ്പോഴാണ് ആ ഫാക്ടറി പ്രവര്‍ത്തിച്ചുതുടങ്ങിയത്.അവിടെ
പണിക്കാരായി കുറേ റോബോട്ടുകള്‍.സമരമടക്കം വാ പൊളിച്ചുപോയി.ഇവിടെനടന്നത് വെറും ഒരു സമരമല്ല,ജനങ്ങളുടെ വിചാര,വികാരങ്ങളുടെ സമരം.
ഭരണകൂടത്തിന്റെ കാര്യം എടുക്കുകയാണെങ്കില്‍ അവ ഡ്രോണുകളാണ്.അവയും തിരിച്ചടിക്കുന്നത് ജനങ്ങള്‍ക്കുനേരെ തന്നെ.ഈ ഡ്രോണുകളുടെ കൈയ്യില്‍ കുരുമുളകുപൊടിയുണ്ട്,മറ്റേ കൈയ്യില്‍ വേദനിപ്പിക്കുക മാത്രം ചെയ്യുന്ന തോക്കും ഉണ്ടകളും.ഇവിടേയും ആ പൂട്ട് തുറക്കുന്നില്ല.
മറ്റൊരു വാതിലുകൂടി തുറക്കുകയാണ്.റോബോട്ടുകള്‍ നമ്മെ സഹായിക്കുമെങ്കില്‍.അവ നാമെന്ത് പറയുന്നോ അത് ചെയ്യുന്നു.അല്ല നാമെന്ത് പറയുവാനുദ്ധേശിക്കുന്നുവോ അതവ ചെയ്യുന്നു.അവ തീരുമാനിക്കും നമ്മള്‍ കാറോടിക്കണോ,നടക്കണോ പഠിക്കണോ എന്നൊക്കെ.....
ഒരു നല്ല കാര്യവുമുണ്ട് ഈ റോബോട്ടുകളൊക്കെ പരിസ്ഥിതി സ്നേഹികളാ....
എല്ലാം റോബോട്ടുകള്‍ തന്നെ തീരുമാനിക്കുന്നു.ഇത് മറ്റുള്ളവര്‍ തമ്മിലുള്ള സംസാരം നിലക്കു്ന്നു.അവരെ നേരിട്ട് കാണാതാകുന്നു.മനുഷ്വത്ത്വം
നശിക്കുന്നു.ഇതൊക്കെ അറിയുമ്പോള്‍ ആ ലോകം വേണ്ടെന്ന് തോന്നിയേക്കാം.എന്നാല്‍ അതേ നടക്കു.കല്‍പനകളാണ് സിനിമകള്‍,അവയേയും ഇവ
ഇനി വെല്ലുവിളിക്കും.
കരയലുണ്ടാവില്ല,ചിരികളുണ്ടാവില്ല,ദേഷ്യവും ഉണ്ടാവില്ല.അനന്തതയിലെ ഇരുട്ട് ഇല്ലായ്മയാണ്,അവയിലൊക്കെ പൂമ്പാറ്റകള്‍ പറന്നു നടക്കുന്ന കാഴ്ചകള്‍ ഇനി നേരില്‍ കണ്ടേക്കാം.എന്തായലും എല്ലാം ഒന്നാസ്വദിക്കട്ടെ.പാറി നടക്കട്ടെ....
1 comment:
:)
Post a Comment