വരയും ചോദ്യവും അഭിജിത്ത്
ഉയരം കൂടുന്തോറും തണുപ്പ് കൂടി വരുന്നു അതെന്തുകൊണ്ടാണ്....
ഉത്തരം : കടപ്പാട് Viswa Prabha , Balu UR
Balu UR
ആദ്യത്തെ ഉത്തരത്തിൽ ചെറിയ പിശകുണ്ടു്. ആഗിരണം പോലെത്തന്നെ വികിരണത്തിനും കറുപ്പുനിറം തന്നെ മിടുക്കൻ. മനുഷ്യനേയും ഉയർന്ന ശ്രേണി മൃഗങ്ങളേയും സംബന്ധിച്ച് തലക്കുള്ളിലാണു് ഏറ്റവും കൂടുതൽ ഊർജ്ജോപഭോഗവും താപനവും ഉണ്ടാകുന്നതു്. അതു് അപ്പപ്പോൾ പുറത്തുകളയാൻ വേണ്ടത്ര ഉപരിതലവിസ്തീർണ്ണം തലയ്ക്കില്ല. അതുകൊണ്ടു് ഒരു ഹീറ്റ് സിങ്കുപോലെ പ്രവർത്തിക്കുന്നു മുടി. ആ ഹീറ്റ് സിങ്കിന്റെ ഏറ്റവും നല്ല ക്ഷമത കറുപ്പുനിറത്തിനാണു്. ഇപ്പോൾ മനസ്സിലായില്ലേ, തണുപ്പുരാജ്യത്തെ ചില വെള്ളക്കാർക്കു് മുടി കറുപ്പല്ലാതെ വേറെയും നിറങ്ങളിലുണ്ടാവുന്നതിന്റെയും കാരണം.
പ്രായമാവുമ്പോൾ അപചയം കൂടുകയല്ല, കുറയുകയാണു് ചെയ്യുന്നതു്. ശരീരോഷ്മാവു് (പ്രത്യേകിച്ച് ശിരോഷ്മാവു്) നിലനിർത്താൻ വേണ്ടത്ര ഭക്ഷണസംവിധാനം (അല്ലെങ്കിൽ അത്രയും ദഹിപ്പിച്ചെടുക്കാനും രക്തത്തിലൂടെ തലയിലേക്കു കയറ്റി അയക്കാനുമുള്ള കഴിവു് പ്രായമാവുന്നതോടെ കുറഞ്ഞുവരും.
ഇത്തരം ഐഡിയകളൊന്നും ആരും നമ്മിലേക്കു പ്രോഗ്രാം ചെയ്തു വെക്കുന്നതല്ല. ഏറെക്കാലത്തെ പരിണാമത്തിന്റെ ഭാഗമായുള്ള മറ്റൊരു 'അഡ്ജസ്റ്റ്മെന്റ്' ആണു് പ്രായമാവുമ്പോൾ മുടി കൊഴിയുന്നതും കറുത്ത മുടി നരയ്ക്കുന്നതും. അനാവശ്യമായി, ശരീരതാപം തലയിലൂടെ നഷ്ടപ്പെടാതിരിക്കാനാണു് ഈ ഉപായം.
ഒറ്റനോട്ടത്തിൽ മോശമെന്നു തോന്നാമെങ്കിലും, നാം കാണുന്ന പല പ്രതിഭാസങ്ങളിലും ഗുണവും ദോഷവും ഉണ്ടായിരിക്കാം. നാം പലപ്പോഴും കൂടിനപ്പുറത്തേക്കു ചിന്തിക്കാറില്ലെന്നു മാത്രം.
ശരീരത്തിൽ നിന്നും ചൂടു് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതു് മിക്കവാറും നല്ലൊരു ഭാഗം ത്വൿ വഴിയാണു്. (അങ്ങനെ നഷ്ടപ്പെടുന്നതു് എപ്പോഴും മോശം കാര്യമല്ല. 37 ഡിഗ്രിയിൽ ഉറപ്പിച്ചുനിർത്താൻ അത്തരം ലീക്ക് അത്യാവശ്യമാണു്. വിയർപ്പിന്റെ അളവു നിയന്ത്രിച്ചാണു് ശരീരം ഈ നിയന്ത്രണം നടത്തുന്നതു്.
തടിച്ച ഒരാളുടെ ദേഹത്തിൽ പേശികളുടെ കോശങ്ങളുടെ എണ്ണവും വലിപ്പവും കൂടുതലുണ്ടാവും. ആ വലിപ്പം (വ്യാപ്തം / volume) തടിയുടെ (നെഞ്ചളവു് അല്ലെങ്കിൽ ഉയരം) നീളത്തിന്റെ (length) മൂന്നാം ഘാതത്തിനു് ആനുപാതികമായിരിക്കും. അവയെല്ലാം ചേർന്നു് ഉല്പാദിപ്പിക്കുന്ന ചൂട് വളരെ കൂടുതലായിരിക്കും. എന്നാൽ അവരുടെ തൊലിയുടെ ആകെ വിസ്തീർണ്ണം (Area) ഉയരത്തിന്റെ വർഗ്ഗത്തിനു് ആനുപാതികവും. അതുകൊണ്ട് ആകെ ഉല്പാദിപ്പിക്കപെടുന്ന ചൂടു് ഹരണം ആകെ പുറന്തള്ളുന്ന ചൂട് തടിച്ചവർക്കു് കൂടുതലും മെലിഞ്ഞവർക്കു് കുറവുമായിരിക്കും.
അതിനാൽ ഉഷ്ണക്കാലത്തു് തടിയന്മാർക്കു് തീരെ വിഷമവും തണുപ്പുകാലത്തു് ആശ്വാസവുമായിരിക്കും. മെലിഞ്ഞവർക്കും കുട്ടികൾക്കും തീരെ പ്രായമായവർക്കും നേരേ മറിച്ചും.
അങ്ങനെയെങ്കിൽ, ദിനോസാറുകൾക്കു് ഇത്ര വലിപ്പമുണ്ടാവാൻ എന്തായിരുന്നു കാരണം?
ദിനോസറുകളുടെ ശരീരത്തിലെ കോശങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. അതുകൊണ്ട് ഇവയുടെ ശരീര താപം കൂടുതലായിരിക്കും. ഈ ചൂട് ക്രമപ്പെടുത്തുന്നത് അവയുടെ തൊലിയിലൂടെയാണ്. കൂടിയ ചൂട് പുറത്തുകളയാന്‍ അവക്ക് വലിയ ശരീരം ആവശ്യമാണ്
ശരീരം വലുതാക്കണോ അതോ ചെറുതാക്കണോ? ചെടികളുടേയും ജന്തുക്കളുടേയും വലിയൊരു ധർമ്മസങ്കടമാണതു്. രണ്ടിനും ഗുണങ്ങളും ദോഷങ്ങളുമുണ്ടു്.
കുഞ്ഞൊരു നാനോ കാർ വാങ്ങണോ അതോ വലിയൊരു ഇന്നോവ വാങ്ങണോ? അതോ ഇനി ഒരു വമ്പൻ ട്രക്കു തന്നെയായാലെന്താ?
തീരെചെറുതായാൽ ഭക്ഷണം കുറച്ചുമതി. അതു തേടിപ്പിടിക്കാൻ അധികം അലഞ്ഞുതിരിയേണ്ട. ജനസംഖ്യ കൂടുതലുണ്ടെങ്കിലും എല്ലാർക്കും ഉള്ള ഭക്ഷണം പങ്കുവെക്കാം.
പക്ഷേ, തീരെ ചെറുതായാൽ, മറ്റുള്ളവരൊന്നും വില വെക്കില്ല. ഓരോരോ ജോലികളിലും സ്പെഷ്യലൈസ് ചെയ്യാൻ പറ്റിയ അവയവങ്ങൾ ഉണ്ടാക്കാൻ വേണ്ടത്ര കോശങ്ങൾ നിർമ്മിക്കാൻ പറ്റില്ല. വേറെ മൃഗങ്ങളെ അങ്ങോട്ടുചെന്നു് ആക്രമിക്കാൻ പറ്റില്ല. മാത്രമല്ല, അവ നമ്മളെ പിടിച്ചുതിന്നെന്നും വരും.
നാനോ ആവണോ ഇന്നോവ ആവണോ?
ഇന്നോവയാണെങ്കിൽ നല്ല സ്പീഡിൽ പോവാം. വയറുനിറച്ച് പെട്രോൾ അടിക്കാം. കുറേയധികം ദൂരം ക്ഷീണമില്ലാതെത്തന്നെ ഓടുകയും ചെയ്യും. മാത്രമല്ല, കുറേക്കാലം നിലനിൽക്കുകയും ചെയ്യും.
ചൈനക്കാർ കുറഞ്ഞ വിലക്കു് ഫോണും ക്യാമറയുമൊക്കെ ഉണ്ടാക്കി വിൽക്കുന്നതു കണ്ടിട്ടില്ലേ? അതിനു് economy of mass manufacturing (വൻകിട ഉല്പാദനത്തിലൂടെ കുറഞ്ഞ ചെലവു്) എന്നു പറയും. ഒരേ സാധനം ലക്ഷക്കണക്കിനു പ്രാവശ്യം കോപ്പി പേസ്റ്റു ചെയ്താൽ ഒരെണ്ണത്തിനു് ഇത്ര എന്ന വില വളരെ കുറച്ചുകൊണ്ടുവരാം.
ലംബോർഗിനി വെനീനോ എന്ന പേരിൽ ഒരു ഇറ്റാലിയൻ കാർ ഉണ്ടു്. ആകെ ഉണ്ടാക്കി വിൽക്കുന്നതു് ഒമ്പതെണ്ണം. അതും ഫാക്ടറിയിലെ ഓട്ടോമാറ്റിൿ അസംബ്ലി ലൈനിലൊന്നുമല്ല. വിദഗ്ദരായ ടെൿനീഷ്യന്മാരും കരകൗശലക്കാരും കൈകൊണ്ടു തന്നെ പണിതുണ്ടാക്കുന്നതു്. വില? ഒരെണ്ണത്തിനു് 25 കോടി.
ഹ്മ്! ആ വിലയ്ക്കു് 1000 നാനോ കാർ വാങ്ങാം!
ചുരുക്കത്തിൽ ഒരേ ജോലി ആവർത്തിച്ചുചെയ്യാവുന്ന ഒരു സിസ്റ്റത്തിൽ ഉല്പാദനം എത്ര കൂടുതലുണ്ടോ അത്രയ്ക്കും ഉല്പന്നത്തിന്റെ വില കുറക്കാം.
മഴ പെയ്യുമ്പോൾ എത്ര കുഞ്ഞുചെടികളാണു് നമുക്കുചുറ്റും നാമ്പെടുത്തു മുളച്ചുവരുന്നതു്! ഭൂമി പെട്ടെന്നൊരു നാൾ ആകെ പച്ചയായി മാറും. മഴ മാറിയാലോ നാലാഴ്ച്ച കഴിയുമ്പോഴേക്കും അതിൽ ഭൂരിഭാഗവും ഉണങ്ങി ചത്തുപോവും.
എന്നാൽ തൊട്ടപ്പുറത്തുനിൽക്കുന്ന തേക്കുമരം കണ്ടിട്ടില്ലേ? എന്തു വലിപ്പവും ഉയരവുമാണതിനു്!
സസ്യലോകത്തിലെ ദിനോസാറന്മാരാണു് തേക്കും റെഡ്‌വുഡ് ഭീമന്മാരും സൈക്കോയയും കൽക്കത്തയിലെ ആൽമരവും ഒക്കെ.
അവർക്കു കോശങ്ങൾ നിർമ്മിക്കുന്നതും പരിപാലിക്കുന്നതും ചൈനക്കാർ മൊബൈൽ ഫോൺ ഉണ്ടാക്കി വിൽക്കുന്നതുപോലെയാണു്.
ദിനോസാറുകൾ തീരുമാനിച്ചതും ചൈനക്കാരെപ്പോലെയാണു്. കിട്ടാവുന്നത്ര തിന്നു് ശരീരം തടിപ്പിച്ചു. കോശങ്ങൾ ധാരാളം പുനർജ്ജനിപ്പിച്ചു. ഓരോ ഡിപ്പാർട്ട്മെന്റിനും (അവയവങ്ങൾക്കും) സ്വന്തമായി സ്പെഷ്യലൈസ് ചെയ്ത കോശങ്ങൾ.
ഉള്ളിലുള്ള കോശങ്ങളെയൊക്കെ പുറത്തുള്ള കോശങ്ങൾ പൊതിഞ്ഞിരിക്കയാനല്ലോ. അതിനാൽ അവയ്ക്കു് താപനഷ്ടം വളരെ വളരെ കുറഞ്ഞിരിക്കും. ചൂടു ലീക്കു ചെയ്യുന്നതു കുറഞ്ഞാൽ അത്രയ്ക്കും കുറച്ചുമതി ഊർജ്ജവും. അതായതു് ഭക്ഷണവും ഹൃദയസ്പന്ദനവും രക്തസമ്മർദ്ദവും. ആകെ വേണ്ട ഭക്ഷണം കൂടുതലാണെങ്കിലും, കോശമൊന്നുക്കു വെച്ചു കണക്കാക്കിയാൽ ഉറുമ്പിനു വേണ്ടതിലും വളരെക്കുറച്ചു ഭക്ഷണമേ ആനയ്ക്കും ദിനോസാറിനും വേണ്ടൂ.
മാത്രമല്ല, സാധാരണ (വിശ്രമാവസ്ഥയിലുള്ള) ഹൃദയസ്പന്ദനനിരക്കും (heart rate) അപചയനിരക്കും (metabolic rate) കുറഞ്ഞിരുന്നാൽ, ആവശ്യമുള്ള സമയത്തു് ശരീരത്തിനെ കൂടുതൽ അദ്ധ്വാനിപ്പിക്കാം. എന്നുവെച്ചാൽ, വളരെ വേഗത്തിൽ ഓടാം. ഇരയെ ശക്തിയോടെ ആക്രമിക്കാം. (അല്ലെങ്കിൽ ഉയരത്തിലുള്ള മരത്തിന്റെ കൊമ്പ് ഒറ്റ കടിക്കു് ഒടിച്ചുതിന്നാം).
മാത്രമല്ല, എത്ര സാവധാനം ഹൃദയസ്പന്ദനം / അപചയം നടക്കുന്നുവോ അത്രയും കാലം കൂടുതൽ ജീവിച്ചിരിക്കാം!

ഉയരം കൂടുംതോറും വായുവിന്‍റെ ലഭ്യത കുറയും. അതായത് വായുവും പൊടിപടലങ്ങളും നിറഞ്ഞ അന്തരീക്ഷമാണ് ഭൂതലത്തില്‍ ചൂട് കൂടാന്‍ കാരണം. ചൂടിന് വ്യാപിക്കാന്‍ ഒരു ചാലകം ആവശ്യമാണ്. ഉയരം കൂടുംതോറും ചാലകം ഇല്ലാതാവുകയും, ഊഷ്മാവ് കുറഞ്ഞ് തണുപ്പനുഭവപ്പെടുകയും ചെയ്യും..
കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ, ചൂട് ഉൾക്കൊള്ളാൻ (സംഭരിച്ചുവെക്കാൻ) ദ്രവ്യതന്മാത്രകൾ അത്യാവശ്യമാണു്. ഉയർന്ന അന്തരീക്ഷതലത്തിൽ അതിനു വേണ്ടത്ര തന്മാത്രകൾ (സ്കൂൾപ്പിള്ളേർ) ഇല്ല. അതുകൊണ്ടു് അവിടെ നാം ചെല്ലുമ്പോൾ നമുക്കു് പുറമേ നിന്നു ചൂടൊന്നും കിട്ടുന്നില്ല.
എന്നാൽ നാം സ്വയം 'ചൂട'ന്മാരാണു്. എന്നുവെച്ചാൽ ജീവനുള്ള സമയത്തോളം നാം ഓരോരുത്തരും ഓരോ ഫർണസുകളാണു്. ഏകദേശം 37 ഡിഗ്രി സെന്റിഗ്രേഡ് ചൂട് ശരീരത്തിനുള്ളിൽ എപ്പോഴും ഉണ്ടായിരിക്കണം. (വാസ്തവത്തിൽ അതാണു് ജീവൻ).
സാധാരണ ഈ ചൂടിന്റെ ഒരു ഭാഗം പുറത്തേക്കു് എപ്പോഴും ലീക്കു ചെയ്തുകൊണ്ടിരിക്കും. അതു നല്ലതാണു്. അല്ലെങ്കിൽ ആവശ്യത്തിലധികം ചൂടായി നാം ചത്തുപോകും! കുറഞ്ഞ പക്ഷം, ഉഷ്ണിച്ചു് വശംകെടും.
പുറത്തേക്കു ലീക്കായിപ്പോകുന്ന അളവു വളരെ കൂടുതലായാൽ നമുക്കു് തണുപ്പുതോന്നും. (നാം അകത്തു് ഉല്പാദിപ്പിക്കുന്ന ചൂടിനേക്കാൾ കൂടുതൽ പുറത്തേക്കു നഷ്ടപ്പെടുന്നതു് പ്രശ്നമാണു്. നമുക്കുൽപ്പാദിപ്പിക്കാവുന്ന ചൂടിനും ഒരു പരിധിയുണ്ടു്. അതിനാൽ കടുത്ത തണുപ്പു് നമുക്കിഷ്ടമല്ല.)
ഉയർന്ന അന്തരീക്ഷത്തിൽ ചെല്ലുമ്പോൾ പുറത്തു തീരെ ചൂടില്ല. അതിനാൽ അകത്തുള്ള ചൂട് വളരെക്കൂടുതൽ പുറത്തേക്കു് ലീക്കു ചെയ്യും. അപ്പോൾ നമുക്കു തണുപ്പു തോന്നും.
ഇനി ചോദ്യം: തണുപ്പു വല്ലാതെ കൂടുമ്പോൾ നാം വിറയ്ക്കുന്നതും പല്ലു കൂട്ടിയടിക്കുന്നതും എന്തുകൊണ്ടാണു്?

അന്തരീക്ഷം നമ്മില്‍ നിന്ന് ചൂട് ആഗിരണം ചെയ്യുന്നു..
അപ്പോള്‍ നമുക്ക് തണുപ്പനുഭവപ്പെടുന്നു.
അപ്പോള്‍ നമുക്ക് തണുപ്പനുഭവപ്പെടുന്നു.
തണുപ്പു വല്ലാതെ കൂടുമ്പോൾ നാം വിറയ്ക്കുന്നതും പല്ലു കൂട്ടിയടിക്കുന്നതും എന്തുകൊണ്ടാണു്?
ശരീരത്തിന്റെ താപനിലയും വിശപ്പും ദഹനവും മറ്റു ചില സുപ്രധാന കാര്യങ്ങളും നിയന്ത്രിക്കുന്ന ഒരു കേന്ദ്രമുണ്ടു് തലയ്ക്കുള്ളിൽ ഏറ്റവും സുരക്ഷിതമായി ഒരിടത്തു്. അയാളാണു് നമ്മുടെ സ്വന്തം തെർമോമീറ്റർ. അതിനെ ഹൈപ്പോതലാമസ് എന്നു വിളിക്കും.
ആ തെർമോമീറ്ററിലെ റീഡിങ്ങനുസരിച്ചു്, ശരീരത്തിൽ ചൂടു കുറവാണെന്നു തോന്നിയാൽ, അല്ലെങ്കിൽ നിശ്ചിത അളവിൽ കൂടുതൽ ചൂട് പുറത്തേക്കുപോകുന്നുണ്ടെന്നുതോന്നിയാൽ, ശരീരതാപനില നിലനിർത്താൻ ഹൈപ്പോതലാമസ് കഴിയാവുന്ന സൂത്രങ്ങളൊക്കെ നോക്കും. (അങ്ങനെ ചെയ്തില്ലെങ്കിൽ നമ്മുടെ കോശപ്രവർത്തനങ്ങളൊക്കെ തകരാറിലാവും, നാം മരിച്ചുപോവും).
അതിൽ ഒരു വഴി പേശികളിലെ കോശങ്ങളിൽ കൂടുതൽ ചൂടുൽപ്പാദിപ്പിക്കുകയാണു്. ഓരോ കോശവും ഓരോ അടുപ്പുകൾ പോലെയാണു്. അന്നജമാണു വിറകു്. അതു കുറേശ്ശെയായി രക്തത്തിലൂടെ എത്തിച്ചുകൊടുക്കും. ഓക്സിജൻ ശ്വാസത്തിലൂടെ, രക്തത്തിലെ ഹിമോഗ്ലോബിൻ എന്ന പാർസൽ പെട്ടികളിലൂടെയും. രക്തമൊഴുക്കിന്റെ അളവുകൂട്ടിയാൽ അടുപ്പിലെ ചൂടും കൂടും. ആ ചൂടിൽ ഒരു ഭാഗം നമ്മുടെ പേശികളെ ചലിപ്പിക്കാൻ ഉപയോഗിക്കും. ബാക്കിവരുന്ന ചൂടാണു് ശരീരതാപനില. എന്നിട്ടും ബാക്കിയുള്ള അധികതാപം നാം വിയർപ്പിലൂടെയും ശ്വാസത്തിലൂടെയും പുറത്തുവിടും.
നല്ലവണ്ണം തണുപ്പടിക്കുമ്പോൾ ഹൈപ്പോതലാമസ്സും കൂട്ടുകാരും കൂടി ചെയ്യുന്ന പരിപാടിയാണു് പേശികളെ വിറപ്പിക്കൽ. അങ്ങനെ ചെയ്യുമ്പോൾ രക്തചംക്രമണവും കോശാന്തർജ്ജ്വലനവും കൂടും.
തലയ്ക്കുള്ളിലെ ചൂടു് ഒന്നു കൂടി പ്രധാനപ്പെട്ടതാണു്. അതിനാൽ അവിടേക്കു് പ്രത്യേകം എന്തെങ്കിലും ചെയ്യേണ്ടി വരും. തലയിലാണെങ്കിൽ ചലിപ്പിക്കാവുന്ന പേശികൾ അധികമൊന്നുമില്ല താനും. ആകെയുള്ളതു് താടിയെല്ലാണു്. അതു വേഗത്തിൽ വിറക്കുമ്പോൾ പല്ലുകൾ കൂട്ടിയിടിക്കും.
ഇപ്പോൾ മനസ്സിലായില്ലേ, തണുക്കുമ്പോൾ വിറയ്ക്കുന്നതെന്തിനെന്നു്?
ഇനി മൂന്നു ചോദ്യം:
1. എന്തിനാണു നമുക്കെല്ലാം തലയിൽ മാത്രം ഇത്ര കൂടുതൽ മുടി? അതും എന്തിനാണു കറുത്ത നിറത്തിൽ? വയസ്സാവുമ്പോൾ മുടി നരയ്ക്കുകയോ കഷണ്ടിയാവുകയൊ ചെയ്യുന്നുണ്ടു്. അതുകൊണ്ടെന്തെങ്കിലും ഗുണമുണ്ടോ?
2. തണുപ്പുകാലത്തോ ഉഷ്ണക്കാലത്തോ നമുക്കു് അധികം വിശപ്പു തോന്നുക? എന്തുകൊണ്ടു്?
3. തടി കൂടുതലുള്ളവർക്കും മെലിഞ്ഞവർക്കും തണുപ്പുകാലവും ഉഷ്ണക്കാലവും ഒരുപോലെയാണോ? ആർക്കു് ഏതു സമയമാണു കൂടുതൽ നല്ലതു്?

1) കറുത്ത നിറം ചൂടിനെ ആഗിരണം ചെയ്യും. ശരീര താപനില ക്രമപ്പെടുത്തുന്ന ഹൈപ്പോതലാമസ്സ് തലക്കുള്ളിലാണ്. മാത്രമല്ല അന്തരീക്ഷത്തിനും തലക്കുമിടയില്‍ ഒരു അചാലകമായി മുടി പ്രവര്‍ത്തിപ്പിക്കുന്നുണ്ടാവാം. വയസ്സാകുമ്പോള്‍ ശരീരത്തിലെ അപചയ പ്രവര്‍ത്തനങ്ങളുടെ വേഗത കൂടും. ഇത് ശരീരോഷ്മാവ് വര്‍ദ്ധിപ്പിക്കും. 2) തണുപ്പ് കാലത്ത് അന്തരീക്ഷോഷ്മാവ് കുറ യുന്നതനുസരിച്ച് ശരീരോഷ്മാവ് കുറയുന്നു. ഇത് ക്രമപ്പെടുത്താന്‍ കൂടുതല്‍ ഊര്‍ജ്ജം ആവശ്യമാണ്. അതുകൊണ്ട് തണുപ്പുകാലത്ത് വിശപ്പ് കൂടും. 3) അല്ല. ശരീരതാപനില നിയന്ത്രിക്കുന്നതിന് തടിച്ചവര്‍ക്ക് തണുപ്പുകാലത്ത് എളുപ്പമാണ്. ശരീരത്തില്‍ സംഭരിച്ചുവെച്ച കൊഴുപ്പിനെ വേഗത്തില്‍ ഊര്‍ജ്ജമാക്കിമാറ്റാനും ശരീരോഷ്മാവ് വര്‍ദ്ധിപ്പിക്കാനും സാധിക്കും
Balu UR
ആദ്യത്തെ ഉത്തരത്തിൽ ചെറിയ പിശകുണ്ടു്. ആഗിരണം പോലെത്തന്നെ വികിരണത്തിനും കറുപ്പുനിറം തന്നെ മിടുക്കൻ. മനുഷ്യനേയും ഉയർന്ന ശ്രേണി മൃഗങ്ങളേയും സംബന്ധിച്ച് തലക്കുള്ളിലാണു് ഏറ്റവും കൂടുതൽ ഊർജ്ജോപഭോഗവും താപനവും ഉണ്ടാകുന്നതു്. അതു് അപ്പപ്പോൾ പുറത്തുകളയാൻ വേണ്ടത്ര ഉപരിതലവിസ്തീർണ്ണം തലയ്ക്കില്ല. അതുകൊണ്ടു് ഒരു ഹീറ്റ് സിങ്കുപോലെ പ്രവർത്തിക്കുന്നു മുടി. ആ ഹീറ്റ് സിങ്കിന്റെ ഏറ്റവും നല്ല ക്ഷമത കറുപ്പുനിറത്തിനാണു്. ഇപ്പോൾ മനസ്സിലായില്ലേ, തണുപ്പുരാജ്യത്തെ ചില വെള്ളക്കാർക്കു് മുടി കറുപ്പല്ലാതെ വേറെയും നിറങ്ങളിലുണ്ടാവുന്നതിന്റെയും കാരണം.
പ്രായമാവുമ്പോൾ അപചയം കൂടുകയല്ല, കുറയുകയാണു് ചെയ്യുന്നതു്. ശരീരോഷ്മാവു് (പ്രത്യേകിച്ച് ശിരോഷ്മാവു്) നിലനിർത്താൻ വേണ്ടത്ര ഭക്ഷണസംവിധാനം (അല്ലെങ്കിൽ അത്രയും ദഹിപ്പിച്ചെടുക്കാനും രക്തത്തിലൂടെ തലയിലേക്കു കയറ്റി അയക്കാനുമുള്ള കഴിവു് പ്രായമാവുന്നതോടെ കുറഞ്ഞുവരും.
ഇത്തരം ഐഡിയകളൊന്നും ആരും നമ്മിലേക്കു പ്രോഗ്രാം ചെയ്തു വെക്കുന്നതല്ല. ഏറെക്കാലത്തെ പരിണാമത്തിന്റെ ഭാഗമായുള്ള മറ്റൊരു 'അഡ്ജസ്റ്റ്മെന്റ്' ആണു് പ്രായമാവുമ്പോൾ മുടി കൊഴിയുന്നതും കറുത്ത മുടി നരയ്ക്കുന്നതും. അനാവശ്യമായി, ശരീരതാപം തലയിലൂടെ നഷ്ടപ്പെടാതിരിക്കാനാണു് ഈ ഉപായം.
ഒറ്റനോട്ടത്തിൽ മോശമെന്നു തോന്നാമെങ്കിലും, നാം കാണുന്ന പല പ്രതിഭാസങ്ങളിലും ഗുണവും ദോഷവും ഉണ്ടായിരിക്കാം. നാം പലപ്പോഴും കൂടിനപ്പുറത്തേക്കു ചിന്തിക്കാറില്ലെന്നു മാത്രം.
ശരീരത്തിൽ നിന്നും ചൂടു് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതു് മിക്കവാറും നല്ലൊരു ഭാഗം ത്വൿ വഴിയാണു്. (അങ്ങനെ നഷ്ടപ്പെടുന്നതു് എപ്പോഴും മോശം കാര്യമല്ല. 37 ഡിഗ്രിയിൽ ഉറപ്പിച്ചുനിർത്താൻ അത്തരം ലീക്ക് അത്യാവശ്യമാണു്. വിയർപ്പിന്റെ അളവു നിയന്ത്രിച്ചാണു് ശരീരം ഈ നിയന്ത്രണം നടത്തുന്നതു്.
തടിച്ച ഒരാളുടെ ദേഹത്തിൽ പേശികളുടെ കോശങ്ങളുടെ എണ്ണവും വലിപ്പവും കൂടുതലുണ്ടാവും. ആ വലിപ്പം (വ്യാപ്തം / volume) തടിയുടെ (നെഞ്ചളവു് അല്ലെങ്കിൽ ഉയരം) നീളത്തിന്റെ (length) മൂന്നാം ഘാതത്തിനു് ആനുപാതികമായിരിക്കും. അവയെല്ലാം ചേർന്നു് ഉല്പാദിപ്പിക്കുന്ന ചൂട് വളരെ കൂടുതലായിരിക്കും. എന്നാൽ അവരുടെ തൊലിയുടെ ആകെ വിസ്തീർണ്ണം (Area) ഉയരത്തിന്റെ വർഗ്ഗത്തിനു് ആനുപാതികവും. അതുകൊണ്ട് ആകെ ഉല്പാദിപ്പിക്കപെടുന്ന ചൂടു് ഹരണം ആകെ പുറന്തള്ളുന്ന ചൂട് തടിച്ചവർക്കു് കൂടുതലും മെലിഞ്ഞവർക്കു് കുറവുമായിരിക്കും.
അതിനാൽ ഉഷ്ണക്കാലത്തു് തടിയന്മാർക്കു് തീരെ വിഷമവും തണുപ്പുകാലത്തു് ആശ്വാസവുമായിരിക്കും. മെലിഞ്ഞവർക്കും കുട്ടികൾക്കും തീരെ പ്രായമായവർക്കും നേരേ മറിച്ചും.
അങ്ങനെയെങ്കിൽ, ദിനോസാറുകൾക്കു് ഇത്ര വലിപ്പമുണ്ടാവാൻ എന്തായിരുന്നു കാരണം?
ദിനോസറുകളുടെ ശരീരത്തിലെ കോശങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. അതുകൊണ്ട് ഇവയുടെ ശരീര താപം കൂടുതലായിരിക്കും. ഈ ചൂട് ക്രമപ്പെടുത്തുന്നത് അവയുടെ തൊലിയിലൂടെയാണ്. കൂടിയ ചൂട് പുറത്തുകളയാന്‍ അവക്ക് വലിയ ശരീരം ആവശ്യമാണ്
ശരീരം വലുതാക്കണോ അതോ ചെറുതാക്കണോ? ചെടികളുടേയും ജന്തുക്കളുടേയും വലിയൊരു ധർമ്മസങ്കടമാണതു്. രണ്ടിനും ഗുണങ്ങളും ദോഷങ്ങളുമുണ്ടു്.
കുഞ്ഞൊരു നാനോ കാർ വാങ്ങണോ അതോ വലിയൊരു ഇന്നോവ വാങ്ങണോ? അതോ ഇനി ഒരു വമ്പൻ ട്രക്കു തന്നെയായാലെന്താ?
തീരെചെറുതായാൽ ഭക്ഷണം കുറച്ചുമതി. അതു തേടിപ്പിടിക്കാൻ അധികം അലഞ്ഞുതിരിയേണ്ട. ജനസംഖ്യ കൂടുതലുണ്ടെങ്കിലും എല്ലാർക്കും ഉള്ള ഭക്ഷണം പങ്കുവെക്കാം.
പക്ഷേ, തീരെ ചെറുതായാൽ, മറ്റുള്ളവരൊന്നും വില വെക്കില്ല. ഓരോരോ ജോലികളിലും സ്പെഷ്യലൈസ് ചെയ്യാൻ പറ്റിയ അവയവങ്ങൾ ഉണ്ടാക്കാൻ വേണ്ടത്ര കോശങ്ങൾ നിർമ്മിക്കാൻ പറ്റില്ല. വേറെ മൃഗങ്ങളെ അങ്ങോട്ടുചെന്നു് ആക്രമിക്കാൻ പറ്റില്ല. മാത്രമല്ല, അവ നമ്മളെ പിടിച്ചുതിന്നെന്നും വരും.
നാനോ ആവണോ ഇന്നോവ ആവണോ?
ഇന്നോവയാണെങ്കിൽ നല്ല സ്പീഡിൽ പോവാം. വയറുനിറച്ച് പെട്രോൾ അടിക്കാം. കുറേയധികം ദൂരം ക്ഷീണമില്ലാതെത്തന്നെ ഓടുകയും ചെയ്യും. മാത്രമല്ല, കുറേക്കാലം നിലനിൽക്കുകയും ചെയ്യും.
ചൈനക്കാർ കുറഞ്ഞ വിലക്കു് ഫോണും ക്യാമറയുമൊക്കെ ഉണ്ടാക്കി വിൽക്കുന്നതു കണ്ടിട്ടില്ലേ? അതിനു് economy of mass manufacturing (വൻകിട ഉല്പാദനത്തിലൂടെ കുറഞ്ഞ ചെലവു്) എന്നു പറയും. ഒരേ സാധനം ലക്ഷക്കണക്കിനു പ്രാവശ്യം കോപ്പി പേസ്റ്റു ചെയ്താൽ ഒരെണ്ണത്തിനു് ഇത്ര എന്ന വില വളരെ കുറച്ചുകൊണ്ടുവരാം.
ലംബോർഗിനി വെനീനോ എന്ന പേരിൽ ഒരു ഇറ്റാലിയൻ കാർ ഉണ്ടു്. ആകെ ഉണ്ടാക്കി വിൽക്കുന്നതു് ഒമ്പതെണ്ണം. അതും ഫാക്ടറിയിലെ ഓട്ടോമാറ്റിൿ അസംബ്ലി ലൈനിലൊന്നുമല്ല. വിദഗ്ദരായ ടെൿനീഷ്യന്മാരും കരകൗശലക്കാരും കൈകൊണ്ടു തന്നെ പണിതുണ്ടാക്കുന്നതു്. വില? ഒരെണ്ണത്തിനു് 25 കോടി.
ഹ്മ്! ആ വിലയ്ക്കു് 1000 നാനോ കാർ വാങ്ങാം!
ചുരുക്കത്തിൽ ഒരേ ജോലി ആവർത്തിച്ചുചെയ്യാവുന്ന ഒരു സിസ്റ്റത്തിൽ ഉല്പാദനം എത്ര കൂടുതലുണ്ടോ അത്രയ്ക്കും ഉല്പന്നത്തിന്റെ വില കുറക്കാം.
മഴ പെയ്യുമ്പോൾ എത്ര കുഞ്ഞുചെടികളാണു് നമുക്കുചുറ്റും നാമ്പെടുത്തു മുളച്ചുവരുന്നതു്! ഭൂമി പെട്ടെന്നൊരു നാൾ ആകെ പച്ചയായി മാറും. മഴ മാറിയാലോ നാലാഴ്ച്ച കഴിയുമ്പോഴേക്കും അതിൽ ഭൂരിഭാഗവും ഉണങ്ങി ചത്തുപോവും.
എന്നാൽ തൊട്ടപ്പുറത്തുനിൽക്കുന്ന തേക്കുമരം കണ്ടിട്ടില്ലേ? എന്തു വലിപ്പവും ഉയരവുമാണതിനു്!
സസ്യലോകത്തിലെ ദിനോസാറന്മാരാണു് തേക്കും റെഡ്‌വുഡ് ഭീമന്മാരും സൈക്കോയയും കൽക്കത്തയിലെ ആൽമരവും ഒക്കെ.
അവർക്കു കോശങ്ങൾ നിർമ്മിക്കുന്നതും പരിപാലിക്കുന്നതും ചൈനക്കാർ മൊബൈൽ ഫോൺ ഉണ്ടാക്കി വിൽക്കുന്നതുപോലെയാണു്.
ദിനോസാറുകൾ തീരുമാനിച്ചതും ചൈനക്കാരെപ്പോലെയാണു്. കിട്ടാവുന്നത്ര തിന്നു് ശരീരം തടിപ്പിച്ചു. കോശങ്ങൾ ധാരാളം പുനർജ്ജനിപ്പിച്ചു. ഓരോ ഡിപ്പാർട്ട്മെന്റിനും (അവയവങ്ങൾക്കും) സ്വന്തമായി സ്പെഷ്യലൈസ് ചെയ്ത കോശങ്ങൾ.
ഉള്ളിലുള്ള കോശങ്ങളെയൊക്കെ പുറത്തുള്ള കോശങ്ങൾ പൊതിഞ്ഞിരിക്കയാനല്ലോ. അതിനാൽ അവയ്ക്കു് താപനഷ്ടം വളരെ വളരെ കുറഞ്ഞിരിക്കും. ചൂടു ലീക്കു ചെയ്യുന്നതു കുറഞ്ഞാൽ അത്രയ്ക്കും കുറച്ചുമതി ഊർജ്ജവും. അതായതു് ഭക്ഷണവും ഹൃദയസ്പന്ദനവും രക്തസമ്മർദ്ദവും. ആകെ വേണ്ട ഭക്ഷണം കൂടുതലാണെങ്കിലും, കോശമൊന്നുക്കു വെച്ചു കണക്കാക്കിയാൽ ഉറുമ്പിനു വേണ്ടതിലും വളരെക്കുറച്ചു ഭക്ഷണമേ ആനയ്ക്കും ദിനോസാറിനും വേണ്ടൂ.
മാത്രമല്ല, സാധാരണ (വിശ്രമാവസ്ഥയിലുള്ള) ഹൃദയസ്പന്ദനനിരക്കും (heart rate) അപചയനിരക്കും (metabolic rate) കുറഞ്ഞിരുന്നാൽ, ആവശ്യമുള്ള സമയത്തു് ശരീരത്തിനെ കൂടുതൽ അദ്ധ്വാനിപ്പിക്കാം. എന്നുവെച്ചാൽ, വളരെ വേഗത്തിൽ ഓടാം. ഇരയെ ശക്തിയോടെ ആക്രമിക്കാം. (അല്ലെങ്കിൽ ഉയരത്തിലുള്ള മരത്തിന്റെ കൊമ്പ് ഒറ്റ കടിക്കു് ഒടിച്ചുതിന്നാം).
മാത്രമല്ല, എത്ര സാവധാനം ഹൃദയസ്പന്ദനം / അപചയം നടക്കുന്നുവോ അത്രയും കാലം കൂടുതൽ ജീവിച്ചിരിക്കാം!
No comments:
Post a Comment