വരയും ചോദ്യവും അഭിജിത്ത്
പരീക്ഷാ പഠനത്തിനിടയിലായിരുന്നു കണ്ണിനും ചുറ്റും എന്നെ ദേഷ്യം പിടിപ്പിച്ച് പൊന്നീച്ച പറന്നുകൊണ്ടിരുന്നത്.
എന്നാല്‍ ഇടക്കാണെങ്കില്‍ കണ്ണിലൊരിരുത്തവും....
ഈ പൊന്നീച്ച എന്താ കണ്ണില്‍ തന്നെ ഇരിക്കുന്നത്...

ഉത്തരം : കടപ്പാട് Viswa Prabha
ഈച്ചയ്ക്കു് നല്ല വിശപ്പായിരിക്കും. എന്തെങ്കിലും തിന്നാൻ കിട്ടണം.
ജൈവസാന്നിദ്ധ്യമുള്ള (ഓർഗാനിൿ) ആയ വസ്തുക്കളേ തിന്നാൻ കൊള്ളൂ.
അത്തരം വസ്തുക്കൾക്കു ചില പ്രത്യേകതകളുണ്ടു്.
1. അവയിൽ ജലാംശവും അതുമൂലം തിളക്കവും ഉണ്ടായിരിക്കും.
2. താരതമ്യേന, ഇളകിക്കൊണ്ടിരിക്കും.
3. ജൈവരസങ്ങൾ മൂലം സൂക്ഷ്മഗന്ധങ്ങൾ പുറപ്പെടുവിക്കും.
ഈച്ചയാരാ മോൻ! ഇതൊക്കെ ഏറ്റവും പ്രകടമായ അഭിയുടെ ശരീരഭാഗം കണ്ണുതന്നെ. അതുകൊണ്ടു് കണ്ണിലേക്കുതന്നെ ഒരു കണ്ണുവെക്കും!
(ഇനി അതു പറ്റില്ലെങ്കിൽ, അടുത്ത ലക്ഷ്യം വായ് ആയിരിക്കും. പ്രത്യേകിച്ച് ചക്ക-മാമ്പഴ-ക്കശുമാങ്ങക്കാലത്തു്! )
കണ്ണും മുഖവും ഒന്നു നന്നായി കഴുകിനോക്കൂ. ഈച്ചയെ ആകർഷിക്കുന്ന സൂക്ഷ്മഗന്ധങ്ങളുടെ ഗാഢത അപ്പോൾ കുറയും. അപ്പോൾ ഈച്ച വേറെ വല്ല തീറ്റയുമന്വേഷിച്ചു പോയെന്നിരിക്കും.

No comments:
Post a Comment