വരയും ചോദ്യവും അഭിജിത്ത്
പരിണാമ ചക്രത്തില്‍ മനുഷ്യന്റെ കണ്ണുകള്‍ കുഴിഞ്ഞും,പുരിക എല്ലുകള്‍ തള്ളിനില്ക്കുന്നതുമായിരുന ്നു.
പിന്നീട് പുരികഭാഗത്തെ എല്ലുകള്‍ ചുരുങ്ങുകയും,കണ്ണുകള്‍ വികസിക്കുകയും ചെയ്തു.
മുക്ക്,നെറ്റി ഇവ വികസിച്ചു.
താടി ചുരുങ്ങി.
മിശയും, താടിയും മുളക്കുകയും ചെയ്തു ഒപ്പം ബുദ്ധിയുടെ വികാസവും.
അടുത്തതെന്തായിരിക്കും.
പരിണാമ ചക്രത്തില്‍ മനുഷ്യന്റെ കണ്ണുകള്‍ കുഴിഞ്ഞും,പുരിക എല്ലുകള്‍ തള്ളിനില്ക്കുന്നതുമായിരുന
പിന്നീട് പുരികഭാഗത്തെ എല്ലുകള്‍ ചുരുങ്ങുകയും,കണ്ണുകള്‍ വികസിക്കുകയും ചെയ്തു.
മുക്ക്,നെറ്റി ഇവ വികസിച്ചു.
താടി ചുരുങ്ങി.
മിശയും, താടിയും മുളക്കുകയും ചെയ്തു ഒപ്പം ബുദ്ധിയുടെ വികാസവും.
അടുത്തതെന്തായിരിക്കും.
ഉത്തരം : കടപ്പാട് Viswa Prabh
ഇപ്പറയുന്നതിൽ ഓരോന്നിനും ഓരോ ന്യായമായ കാരണങ്ങളുണ്ടു്. പുതുതായി മീശയും താടിയും മുളച്ചുതുടങ്ങി എന്നതു് മുഴുവനായും ശരിയുമല്ല.
ബുദ്ധി വികസിച്ചു എന്നതാണു് പ്രധാന പോയിന്റു്.
അടുത്ത വികാസതലം എന്താവുമെന്നതു് ഇപ്പോൾ ചർച്ചചെയ്യപ്പെടുന്ന ഒരു താത്വികപ്രശ്നവും.

അഭി, ചുളുങ്ങിയിരിക്കുന്ന ഫുട്‌ബോൾ കാറ്റടിച്ചുവീർപ്പിക്കുന്നതു ശ്രദ്ധിച്ചിട്ടുണ്ടോ?
ബഹുകോശജീവികളുടെ ആവിർഭാവം മുതൽ നാമൊക്കെ ഓരോ കുഴലുകളായാണു് ആദ്യരൂപം കൈക്കൊള്ളുന്നതു്. വായ് മുതൽ മലദ്വാരം വരെയുള്ള ഒരു നീണ്ട കുഴൽ, അതിനു ചുറ്റിലുമായി ആഡംബരാലങ്കാരങ്ങളായി ഓരോ അവയവങ്ങളും. അതാണു നമ്മൾ.
അവയിൽ വായ്‌ഭാഗത്തുള്ള പ്രധാന അലങ്കാരമാണു് തല!
ജനിച്ച ഉടനെ ഒരു കുഞ്ഞിനു് തന്റെ ശരീരത്തെക്കുറിച്ചുള്ള ബോധം എന്തായിരിക്കും? താൻ ഒരു വായ് ആണെന്നു്, വായ് മാത്രമാണെന്നാവും അതിനു തോന്നുക. അതിന്റെ നിലനിൽപ്പും ജീവിതവും എല്ലാം ആ വായുമായി ബന്ധപ്പെട്ടതാണു്.
ആ ആദ്യവികാരത്തിന്റെ കാംക്ഷയും സത്തയുമാണു് കൊച്ചിയിലും കോഴിക്കോട്ടും നടന്ന ചുംബനസമരത്തിന്റെ പ്രചോദനവും ആവശ്യവും.
എന്നാൽ, ക്രമേണ വായ്ക്കുപുറമേ മറ്റവയവങ്ങളെക്കുറിച്ചും കുട്ടി ബോധവാനാകുന്നു. കണ്ണു്, മൂക്കു്, കൈകാലുകൾ ഇവയെല്ലാം അവന്റെ നിത്യജീവിതത്തിൽ ഉപയോഗിക്കാൻ പറ്റിയ ഉപകരണങ്ങളായി മാറുന്നു.

പിന്നെയും കുറേക്കഴിഞ്ഞാണു് കണ്ണിനും മൂക്കിനും ചെവിയ്ക്കുമൊക്കെ ജന്മിയായി ഉള്ളിൽ ഒരു തലച്ചോറുമുണ്ടെന്നു് നമുക്കു മനസ്സിലാവുന്നതു്.
പരിണാമത്തിന്റെ വഴിയിലും ഏതാണ്ടു് ഇതുപോലൊക്കെത്തന്നെയായിരുന്നു കാര്യങ്ങൾ. മനുഷ്യന്റെ ഘട്ടമെത്തിയപ്പോൾ തലച്ചോറിനു് അസാധാരണമായ നിരക്കിൽ വികസിക്കേണ്ട ആവശ്യമുണ്ടായി. എന്നാൽ അതിനുവേണ്ടി ആകെയുള്ള തലയുടെ വലിപ്പം ക്രമാധികം കൂട്ടാനും പറ്റില്ല. ചെയ്യാവുന്നതു് ഫുട്‌ബോളിൽ കാറ്റടിച്ചുവീർപ്പിക്കുന്നതുപോലെ പരമാവധി പുറത്തേക്കു് വീർപ്പിക്കലാണു്.
ശരീരത്തിൽ ഏറ്റവും സുരക്ഷിതമായി അസ്ഥികളാൽ കവചം ചെയ്യപ്പെട്ടിരിക്കുന്ന രണ്ടു മേഖലകളിൽ ഒന്നാണു് തല. (മറ്റേതു് ഹൃദയവും ശ്വാസകോശവും മറ്റും ഉൾപ്പെട്ട ഉരസ്സ് എന്ന ഭാഗമാണു്). ആ അസ്ഥികവചം മികച്ച എഞ്ചിനീയറിങ്ങ് ചാതുര്യത്തോടെയാണു് നിർമ്മിക്കപ്പെട്ടിട്ടുള്ളതു്. അത്തരം മികച്ച ഡിസൈനുകൾ ഇടക്കൊരിക്കൽ വെച്ച് ഒറ്റയടിക്കു് മൊത്തമായി മാറ്റിപ്പണിയാൻ കഴിയില്ല. പകരം ചെയ്യാവുന്നതു് ഓരോരോ ഭാഗങ്ങളായി കുറേശ്ശെ മാറ്റങ്ങൾ വരുത്തുകയാണു്.

ആ മാറ്റങ്ങൾ ഓരോന്നും എങ്ങനെ എന്തുകാരണം കൊണ്ടുവന്നു എന്നു് പതിയേ വിശദീകരിക്കാൻ ശ്രമിക്കാം. പക്ഷേ ഇപ്പോൾ അല്ല. എങ്കിലും ഉടൻ തന്നെ.
1 comment:
ഈ ജ്ഞാനശകലങ്ങള്‍ എല്ലാം ചേര്‍ത്ത് ഒരു പുസ്തകമാകിയാല്‍ നന്നായിരിക്കില്ലേ?
Post a Comment