ഒന്ന്
ധന്യമോളേ,
എന്തു വേണം?
വള വേണം.
എന്തു വള?
കുപ്പിവള.
എന്തു കുപ്പി?
സോഡക്കുപ്പി
എന്തു സോഡ?
അപ്പ സോഡ.
എന്തപ്പം?
നെയ്യപ്പം.
എന്തു നെയ്യ്?
കാട്ടു നെയ്യ്.
എന്തു കാട്?
കുറ്റിക്കാട്.
എന്തു കുറ്റി ?
ചെപ്പക്കുറ്റി
രണ്ട്
നീലമ്മ മരിച്ചു.
എനിക്കൊന്നു കാണേണം.
എന്തുടുത്തു പോകേണം?
പട്ടുടുത്തു പോകേണം.
എന്തില്‍ കേറി പോകേണം?
ബസ്സില്‍ കേറി പോകേണം.
ബസ്സോടിക്കാനാരാണ്?
അടുത്ത വീട്ടിലെ ബാബു .
ബാബൂനെന്താ കൊടുക്ക്വാ?
ഒരു ഗ്ലാസ് ചായ.
മൂന്ന്
അമ്പലത്തില്‍ ദേവി
ദേവിടെ കയ്യില്‍ കുട്ടി
കുട്ടിടെ കയ്യില്‍ തോക്ക്
തോക്കിന്റുള്ളില്‍ നെല്ല്
നെല്ല് തിന്നാന്‍ കോഴി
കോഴിയെ പിടിക്കാന്‍ കുറുക്കന്‍
കുറുക്കനെ പിടിക്കാന്‍ കള്ളന്‍
കള്ളനെ പിടിക്കാന്‍ പോലീസ്
പോലീസിനെ പിടിക്കാന്‍ പട്ടാളം
പട്ടാളത്തിനെ പിടിക്കാന്‍ ദൈവം
ദൈവത്തിനെ പിടിക്കാന്‍ ആരൂല്ല.
നാല്
സേ..സേ...സേ...
ബിസ്കറ്റ്...ബിസ്കറ്റ്
എന്തു ബിസ്കറ്റ്
പാല്‍ ബിസ്കറ്റ്
എന്തു പാല്‍
എരുമപ്പാല്‍
എന്തെരുമ
കുത്തുന്ന എരുമ
(ഇത് ഒരു തപ്പു കൊട്ടിക്കളി പാട്ടാണ്(എല്ലാ പാട്ടുകളും).പാട്ടിന്റെ അവസാനം കുത്തുന്ന എരുമ എന്ന് പറയുന്ന ആള്‍ എതിരാളിയുടെ വയറ്റിന് കുത്തുന്നു)
ഡാലിക്ക് സമര്‍പ്പണം.
Wednesday, May 23, 2007
Subscribe to:
Post Comments (Atom)
5 comments:
ഇത് വനിതാലോകത്തിലേയ്ക്ക് എടുത്തോട്ടെ വിഷ്ണുമാഷേ? ഇതൊക്കെ പാലക്കാട്ടെ പാട്ടാണോ? ഇതിന്റെ വേറേ വാക്കുകളുള്ളവ തൃശ്ശൂര് കേട്ടിരിക്കുണു.
വിഷ്ണുമാഷേ ഈ ഡാലിയെ സൂക്ഷിക്കണം. ഇപ്പോള്‍ കമ്പ്ലീറ്റ് പാട്ടുകള്‍ കൊണ്ട്രാക്റ്റ് എടുക്കലാ പണി. ഡിങ്കന്റേന്ന് വരെ പാട്ടുകള്‍ അടിച്ച് മാറ്റി. ഇനി ഇതൊക്കെ കൂട്ടി വെച്ച് ആ ഇസ്രയേലി മൊസാദിന്റെ സഹായത്തൊടെ അമേരിക്കേനെ പേടിപ്പിച്ച് ഇതിനൊക്കെ പേറ്റന്റ് എടുത്താള്‍ കുഞ്ഞുമക്കള് പാട്ടുപാടണേല് ഡാല്യാന്റിക്ക് ചുങ്കം കെട്ടേണ്ടി വരും.. കൊടുക്കരുത് കൊടുക്കരുത്.. :)
മാഷ് സ്കൂളിലൊന്നും പോകാതെ ഇപ്പോ പാട്ടും പാടിയിരിപ്പാണോ?
നല്ല പാട്ടുകള്‍ :)
മാഷേ,
ഞാനും ഈ പുറകിലെ ബഞ്ചില്‍ ഇരിപ്പുണ്ടു്.:)
ഡാലീ,ഇതൊക്കെ പാലക്കാട് കോട്ടായിയില്‍ നിന്നും ശേഖരിച്ചവയാണ്.ഡാലിയുടെ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിക്കോളൂ.ഡിങ്കന്‍,അലിക്കാ,വേണുജീ സന്ദര്‍ശനത്തില്‍ സന്തോഷം ...നന്ദി.
Post a Comment