Sunday, July 01, 2007

നിങ്ങള്‍ക്കും ഒരു ചുഴലിക്കൊടുങ്കാറ്റ് ഉണ്ടാക്കാം...

കുട്ടികളേ,
കൊടുങ്കാറ്റുകളെ കുറിച്ച് പഠിച്ചിട്ടുണ്ടോ?ഹ്യൂറികെയ്നുകള്‍ ടൊര്‍ണാഡോകള്‍...
ഇവയെ കുറിച്ചൊക്കെ കേട്ടു കാണും.ഒരു ഹ്യൂറികെയ്ന്‍ എങ്ങനെയാണ് ഉണ്ടാവുക...അത് ഉണ്ടാക്കി നോക്കിയാലോ..?രസമായിരിക്കും അല്ലേ?എന്നാല്‍ അതിന് ഒരു അവസരമുണ്ട്.നാഷനല്‍ ജ്യോഗ്രഫികിന്റെ സൈറ്റില്‍ അതിനുള്ള സൌകര്യമുണ്ട്.ഇതാ ഇവിടെ ഒന്നു ക്ലിക്കിയാല്‍ ആ സൈറ്റില്‍ എത്തും.പിന്നെ അവിടെ പറയുന്നതു പോലെ ചെയ്താല്‍ മതി.കാര്യങ്ങളൊക്കെ ഇംഗ്ലീഷിലാണ്.മുതിര്‍ന്നവരുടെ സഹായം ഉപയോഗപ്പെടുത്തിക്കോളൂ.അവിടെ ചെന്നാല്‍ ഭൂമികുലുക്കം,അഗ്നിപര്‍വര്‍ത സ്ഫോടനം...തുടങ്ങിയവയും ഉണ്ടാക്കി നോക്കാന്‍ പറ്റും.മാത്രമല്ല ഇവയെക്കുറിച്ചൊക്കെ ചെറിയ വിവരണങ്ങളും ലഭ്യമാണ്.

3 comments:

SUNISH THOMAS said...

gud effort

സാരംഗി said...

കൊള്ളാമല്ലോ മാഷെ ഈ സൈറ്റ്.

കരിപ്പാറ സുനില്‍ said...

സര്‍,
താങ്കളുടെ ‘ സ്ക്കൂള്‍ കുട്ടി ‘ എന്ന ബ്ലോഗ് ഞങ്ങളുടെ സ്ക്കൂളിന്റെ ബ്ലോഗില്‍ ലിങ്കായി ചേര്‍ക്കാന്‍ അനുവാദം ചോദിയ്ക്കുന്നു
കാരണം കുട്ടികള്‍ക്ക് ഇത് വളരേ ഉപകാരപ്രദമാണ്
ആശംസകളോടെ
karipparasunil@yahoo.com
താങ്കളുടെ ബ്ലോഗിലെ ഇ- മെയില്‍ വര്‍ക്ക് ചെയ്യുന്നില്ല എന്ന വിവരം അറിയിക്കുന്നു. അതുകൊണ്ടാണ് കമന്റ് ആയി അപേക്ഷിച്ചത്
കരിപ്പാര്‍റ സുനില്‍