Wednesday, November 29, 2006

കടങ്കഥകള്‍

1.അകത്തേക്കു പോവുമ്പോള്‍ പച്ച ,പുറത്തേക്കു വരുമ്പോള്‍ ചുവപ്പ് .
2.അകത്തു രോമം പുറത്തിറച്ചി.
3.ഞെട്ടില്ലാ വട്ടയില.
4.അമ്മ കല്ലിലും മുള്ളിലും മകള്‍ കല്യാണ പന്തലില്‍ .
5.ഒരു കണ്ണുകൊണ്ട് നോക്കിക്കാണും കണ്ടതൊക്കെ ഉള്ളിലാക്കും .
6.ഒരമ്മയ്ക്ക് തോളോളം വള.
7.ഒരമ്മ പെറ്റ മക്കളൊക്കെ തൊപ്പിക്കാര് .
8.ചാരം പൂശിയവന്‍ ചന്തയ്ക്കു പോയി.
9.ഒറ്റക്കാലന്‍ ചന്തയ്ക്കു പോയി .
10.വലിയകാല് വേഗം വേഗം ചെറിയകാല് മെല്ലെ മെല്ലെ .
11.പുള്ളി പൂശിയവന്‍ ചന്തയ്ക്കുപോയി.
12.മുതുകത്തുമുള്ളനും ചന്തയ്ക്കു പോയി .
13.മുക്കണ്ണന്‍ ചന്തയ്ക്കൂപോയി .
14.വാളാവളഞ്ചനും ചന്തയ്ക്കു പോയി .
15.മുള്ളുണ്ട് മുരിക്കല്ല, പാലുണ്ട് പശുവല്ല.
16.കിക്കിലുക്കും കിലുകിലുക്കും ഉത്തരത്തില്‍ ചത്തിരിക്കും .
17.മണ്ണിന്നടിയില്‍ പൊന്നമ്മ .
18.കൊക്കിരിക്കെ കുളം വറ്റിവറ്റി .
19.ആനയെകെട്ടാന്‍ മരമുണ്ട് ജീരകം പൊതിയാന്‍ ഇലയില്ല.
20.ഒരാളെ ഏറ്റാന്‍ നാലാള് .
21.എല്ലാകാളയ്ക്കും മണ്ടയ്ക്ക് കൊമ്പ്,വെള്ളക്കാളയ്ക്ക് പള്ളയ്ക്ക് കൊമ്പ് .
22.ഒരു പാത്രത്തില്‍ രണ്ടെണ്ണ .
23.കാക്കറുപ്പും മുക്കാല്‍ ചുവപ്പും .
24.കാടു വെട്ടി പാറകണ്ടു,പാറ വെട്ടി വെള്ളി കണ്ടു,വെള്ളി വെട്ടി വെള്ളം കണ്ടു.
25.ആന കേറാമല ആളുകേറാമല ആയിരം കാന്താരി പൂത്തിറങ്ങി.
26.കാള കിടക്കും കയറോടും.
27.കുപ്പായമൂരി കിണറ്റില്‍ ചാടി
28.മുറ്റത്തെചെപ്പിനടപ്പില്ല .
29.അക്കരെ നില്‍ക്കും തുഞ്ചാണി ഇക്കരെ നില്‍ക്കും തുഞ്ചാണി കൂട്ടിമുട്ടും തുഞ്ചാണി .
30.അമ്മയെ കുത്തി മകന്‍ ചത്തു.
(ഉത്തരങ്ങള്‍ ഇവിടെ)

6 comments:

Unknown said...

നല്ല സംരംഭം
അഭിനന്ദനങ്ങള്‍

തറവാടി said...

എല്ലാം നല്ലത് എന്നാല്‍ ഉത്തരം ഉടനെ വേണ്ട , ഞങ്ങള്‍ കണ്ട് പിടിക്കട്ടെ , എന്നിട്ടാവാം , എന്താ?

തറവാടി said...

ഉത്തരങ്ങള്‍  മെയിലായി അയക്കാന്‍ പറയൂ

സു | Su said...

മിക്കതിന്റേയും ഉത്തരം അറിയാം. :)

ഗുപ്തന്‍സ് said...

വേറിട്ടൊരു തപാല്‍...വിഷ്ണുമാഷേ അതു നന്നായി...

ശേഖരിച്ചു വെച്ചാല്‍ മുത്തശ്ശിക്കഥകള്‍ കേള്‍ക്കാന്‍ ഭാഗ്യമില്ലാത്ത പുത്തന്‍ തലമുറയ്ക്ക്‌ അതൊരു അനുഗ്രഹമാകും..

Unknown said...

നല്ലത്...നല്ലത്