Sunday, October 29, 2006

ശാസ്ത്ര പ്രശ്നോത്തരി

ചോദ്യങ്ങള്‍

1.ഹിമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം ?
2.മൂത്രത്തിലൂടെ വിസര്‍ജ്ജിക്കപ്പെടുന്ന വിറ്റാമിന്‍ ?
3.ഓസോണ്‍ ദിനം എന്ന്?
4. സസ്യത്തിന്റെയും ജന്തുവിന്റെയും ഗുണങ്ങളുള്ള ജീവി ഏത്?
5. ചിക്കുന്‍ഗുനിയ പരത്തുന്ന കൊതുകുകള്‍ ?
6. നെല്ലിന്റെ ശാ‍സ്ത്രനാമം എന്ത്?
7.മണ്ണിരയുടെ ശ്വസനാവയവം ?
8.ദൂരം അളക്കുന്നതിനുള്ള ഏറ്റവും വലിയ യൂണിറ്റ് ?
9. സൂര്യന്‍ കിഴക്കുദിച്ച് പടിഞ്ഞാറോട്ട് സഞ്ചരിക്കുന്നതായി തോന്നുന്നു. കാരണമെന്ത്?
10. ദ്രാവകാവസ്ഥയിലുള്ള ഒരു ലോഹം ?
11.ഏതാണ് കണ്ണീര്‍ വാതകം?
12.അക്വാറീജിയ എന്നാലെന്ത്?
13. വെള്ളത്തിലിട്ടാല്‍ കത്തുന്ന ലോഹം?
14.ഡി. എന്‍ . എ.യുടെ പൂര്‍ണരൂപം ?
15. ആള്‍ട്ടിമീറ്റര്‍ എന്തിന് ഉപയോഗിക്കുന്നു?
16.വൈദ്യുതി കടത്തിവിടുന്ന ഒരു അലോഹം ?
17.ചൂടാക്കുമ്പോള്‍ ഖരാവസ്ഥയില്‍ നിന്ന് നേരിട്ട് വാതകാവസ്ഥയിലേക്ക് മാറുന്ന വസ്തു ?
18.ഡൈനാമോ കണ്ടുപിടിച്ചത് ആര്‍?
19. നാരങ്ങയില്‍ അടങ്ങിയ ആസിഡ് ഏത്?
20. ഏറ്റവും കൂടുതല്‍ ഓക്സിജന്‍ പുറത്തുവിടുന്ന മരം ഏത് ?
21. കുഞ്ഞുങ്ങളെ പ്രസവിക്കുന്ന പാമ്പ് ?
22. മനുഷ്യ ശരീരത്തിലെ ഏറ്റവും ഉറപ്പുള്ള അവയവം ?
23. ഓര്‍ണിത്തോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്?
24. ഉപ്പിന്റെ രാസനാമം ?
25. നില്‍ക്കാന്‍ ഒരിടവും ഒരു പാരക്കോലും തന്നാല്‍ ഞാന്‍ ഈ ഭൂമിയെപ്പോലും ഇളക്കാം എന്നു പറഞ്ഞ ശാസ്ത്രജ്ഞ്ന്‍ ?

ഉത്തരങ്ങള്‍

1.ഇരുമ്പ്.
2.വിറ്റമിന്‍ -സി.
3.സെപ്റ്റെംബര്‍ -16.
4. യുഗ്ലിന.
5. ഈഡിസ് ഈജിപ്തിയ.
6. ഒറൈസ സറ്റൈവ.
7.ത്വക്ക്.
8. പ്രകാശവര്‍ഷം.
9. ഭൂമി പടിഞ്ഞാറു നിന്ന് കിഴക്കോട്ട് സഞ്ചരിക്കുന്നത് കൊണ്ട്.
10. രസം.
11. ബെന്‍സീന്‍ ക്ലോറൈഡ്.
12.സ്വര്‍ണം ലയിപ്പിക്കാന്‍ കഴിയുന്ന ദ്രാവകം(ഹൈഡ്രോക്ലോറിക്കാസിഡ്+നൈട്രിക്കാസിഡ്)
13.സോഡിയം.
14.ഡി ഓക്സി റൈബൊന്യൂക്ലിക്കാസിഡ്.
15.ഉയരം അളക്കാന്‍ .
16.ഗ്രാഫൈറ്റ്.
17.കര്‍പ്പൂരം.
18.ഫാരഡെ.
19. സിട്രിക് ആസിഡ്.
20. ആല്‍മരം.
21. അണലി.
22. പല്ല്.
23. പക്ഷികളെക്കുറിച്ച്.
24. സോഡിയം ക്ലോറൈഡ്.
25. ആര്‍ക്കിമിഡീസ്.

4 comments:

Sul | സുല്‍ said...

നല്ല ഉദ്യമം വിഷ്ണു. കൂടുതല്‍ പ്രതീക്ഷിക്കുന്നു.

പാച്ചു said...

ഓഹോ...മൂത്രത്തില്‍ വിറ്റാമിന്‍ C യാണ്‌ അല്ലെ.

ചുമ്മാതല്ല മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ഒറ്റത്തുള്ളി കളയാതെ അകത്താക്കിയത്‌.

പാച്ചു said...

2 കാര്യങ്ങള്‍

1) 12-മത്‌ ഉത്തരം = (3:1) തോതില്‍, എന്നു കൂടെ ചേര്‍ക്കാം.

2) അതു പോലെ 17-ന്റെ ഉത്തരം 'കര്‍പ്പൂരം' എന്നതിനെക്കാള്‍ 'അയഡിന്‍' എന്നതല്ലേ കൂടുതല്‍ ഉചിതം.

സുജയ said...

seasons greetings to you and family.
ഇതു നല്ല ഒരു ശ്രമം തന്നെ. എന്റെ കുട്ടികള്‍ക്കു ഉപയോഗപ്രദവും, എനിക്കു interesting -ഉം. - സുജേച്ചി.